സെന്റ് അഗസ്‌റ്റിൻ ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി ടി.ജെ വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു. ഫാ. ജോസഫ് കൊളുത്തുവെള്ളീൽ, സിബി പൗലോസ്, ബിജു കെ സൈമൺ, ആംസ്ട്രോങ് അലക്സാണ്ടർ എന്നിവർ സമീപം

 
Kerala

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് സഹൃദയ പഠനോപകരണങ്ങൾ നൽകി

Sathyadeepam

എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് അതിഥിതൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സുധാർ പദ്ധതിയുടെ ഭാഗമായി എറണാകുളം റെയിൽവേ ചൈൽഡ്‌ലൈനിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി. കലൂർ സെന്റ് അഗസ്‌റ്റിൻസ് ഹൈ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
അതിഥി തൊഴിലാളികൾ മാറ്റിനിർത്തപ്പെടരുതെന്നും നമ്മുടെ നാടിന്റെ വികസനത്തിൽ ഒഴിച്ചുകൂടാനാകാത്ത പങ്ക് അവർ വഹിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു കുറവ് വരാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെള്ളിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
സെന്റ് അഗസ്‌റ്റിൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജു കെ സൈമൺ, കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസർ സിബി പൗലോസ്, എറണാകുളം റെയിൽവേ ചൈൽഡ്‌ലൈൻ കോർഡിനേറ്റർ ഷാനോ ജോസ്, കാരിത്താസ് ഇന്ത്യ തീമാറ്റിക് ലീഡ് ആംസ്ട്രോങ് അലക്സാണ്ടർ, സഹൃദയ കൺസൽട്ടൻറ് അനന്തു ഷാജി എന്നിവർ സംസാരിച്ചു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും