Kerala

നൂറിലധികം കോവിഡ് സംസ്കാരങ്ങൾക്ക് നേതൃത്വം നൽകി പാലാ രൂപത ഗുഡ് സമരിറ്റൻ കോവിഡ് ടാസ്ക് ഫോഴ്സ്

Sathyadeepam
പാലാ രൂപതയിലെ വിവിധ ഇടവകകളിലും പാലായിലെയും കോട്ടയത്തേയും പൊതു ശ്മശാനങ്ങളിലും നടന്ന കോവിഡ് മൃത സംസ്കാരങ്ങളുടെ എണ്ണം നൂറ് കടന്ന് പാലാ രൂപത ഗുഡ് സമരിറ്റൻ കോവിഡ് ടാസ്ക് ഫോഴ്‌സ്. SMYM-KCYM ലെ യുവാക്കളുടെ മുഖ്യ പങ്കാളിത്തത്തോടെ കുടുംബകൂട്ടായ്മ, എ കെ സി സി, പിതൃവേദി, വിശ്വാസപരിശീലന അധ്യാപകർ, സോഷ്യൽ സർവീസ് സൊസൈറ്റി എന്നീ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തിൽ ഒരു വർഷം മുൻപ് രൂപീകൃതമായ ഗുഡ് സമരിറ്റൻ കോവിഡ് ടാസ്ക് ഫോഴ്സ് ക്രൈസ്തവരുടെ മാത്രമല്ല മറ്റു മതസ്ഥരുടെയും അനാഥരുടെയും മൃത സംസ്കാരങ്ങൾക്കും സഹായിച്ചു. ആശങ്കകളുടെ അന്തരീക്ഷത്തിൽ സാന്ത്വനമായി മാറിയ സമരിറ്റൻ ഫോഴ്സ് പേര് സൂചിപ്പിക്കുന്നതു പോലെതന്നെ നല്ല അയൽക്കാരായും ദൈവത്തിന്റെ സാമീപ്യമായും അനുഭവപ്പെടുന്നുവെന്ന് കുടുംബാംഗങ്ങളും സംഘാടകരും അഭിപ്രായപ്പെടുന്നു. ഗവൺമെന്റിന്റെ കോവിഡ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ആരോഗ്യപ്രവർത്തകർ, പോലീസ് അധികാരികൾ, ജനപ്രതിനിധികൾ, ഇടവക നേതൃത്വം എന്നിവയുമായി നല്ല ബന്ധം പുലർത്തി കൊണ്ടാണ് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒരേ ദിവസം 4 അടക്കുകൾ വരെ നടത്തേണ്ട സാഹചര്യങ്ങൾ വന്നപ്പോഴും വിജയകരമായി അവ പൂർത്തിയാക്കാൻ സാധിച്ചു. ഒരു വർഷം മുമ്പ് രൂപീകരിച്ച നാനൂറോളം വരുന്ന വോളണ്ടിയേഴ്സിന്റെ ലിസ്റ്റ് പുതുക്കുകയാണ്. മൃത സംസ്കാരങ്ങൾ കൂടാതെ കോവിഡ് ബാധിതരുടെയും ക്വാറന്റയിനിൽ കഴിയുന്നവരുടെയും വീടുകളിൽ ഭക്ഷണം മരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങളും സാന്ത്വനവും എത്തിക്കുന്നതിനും വിവിധ സ്ഥലങ്ങളിൽ വോളണ്ടിയേഴ്സ് ശ്രദ്ധിക്കുന്നു.
ഫോഴ്‌സിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാൻ സന്നദ്ധത ഉള്ളവർക്ക് 9496542361, 9400274868 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം