വത്തിക്കാന്‍ തരംഗത്തിന്റെ ഡിജിറ്റില്‍ പതിപ്പ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പി.ഓ.സി ജനറല്‍ എഡിറ്റര്‍ ഡോ.ഫാ.ജേക്കബ് പ്രസാദിന് ഡിജിറ്റല്‍ പതിപ്പിന്റെ കോപ്പി നല്കി പ്രകാശനം ചെയ്യുന്നു. 
Kerala

വത്തിക്കാന്‍ തരംഗത്തിന്റെ ഡിജിറ്റില്‍ പതിപ്പ് പ്രകാശനം ചെയ്തു

Sathyadeepam

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ മാസികയായ വത്തിക്കാന്‍ തരംഗത്തിന്റെ ഡിജിറ്റില്‍ പതിപ്പ് പ്രകാശനം ചെയ്തു. കൊച്ചി പാലാരിവട്ടം പി.ഓ.സിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പി.ഓ.സി ജനറല്‍ എഡിറ്റര്‍ ഡോ. ഫാ. ജേക്കബ് പ്രസാദിന് ഡിജിറ്റല്‍ പതിപ്പിന്റെ കോപ്പി നല്കി പ്രകാശനം ചെയ്തു. ഫ്രാന്‍സിസ് പാപ്പയെക്കുറിച്ചും ആഗോള കത്തോലിക്ക സഭയെക്കുറിച്ചുമുള്ള വാര്‍ത്തകളും, ആനുകാലിക സംഭവങ്ങളോടുള്ള പ്രമുഖരുടെ ലേഖനങ്ങളും മാസികയിലുണ്ട്.ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ലേഖനങ്ങള്‍ വിഡിയോ രൂപത്തിലൂം കാണാന്‍ സാധിക്കും. ചടങ്ങില്‍ മാഗസിന്‍ ചീഫ് എഡിറ്ററും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. ജോണ്‍സണ്‍ പുതുശ്ശേരി, ഫാ. ഡോ. ജോഷി മയ്യാറ്റില്‍, ആന്റണി ചടയമുറി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

ജര്‍മ്മന്‍ രൂപതയുടെ സഹായ മെത്രാനായി മലയാളി വൈദികൻ ഫാ. പൊട്ടക്കൽ

എം. എച്ച്. എ, എം. എസ്. സി. ഫിസിയോളജി, ഡി. എം. എൽ. ടി കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവ്

എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ഡിസംബർ 5 വരെ അപേക്ഷിക്കാം

യുവജനങ്ങള്‍ നല്ല പൗരന്മാരാകുക, പിന്നെ നേതാക്കളാകുക

കൊച്ചിയിലെ കപ്പലൊച്ചകള്‍ [16]