Kerala

ദൈവത്തിന്‍റെ സദ്വാര്‍ത്തയുടെ സന്ദേശം ശ്രവിക്കാന്‍ ഹൃദയങ്ങള്‍ ഒരുക്കണം – മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

Sathyadeepam

കൊച്ചി: ദൈവത്തിന്‍റെ സദ്വാര്‍ത്തയുടെ സന്ദേശം ശ്രവിക്കാന്‍ ഹൃദയങ്ങള്‍ ഒരുക്കാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആഹ്വാനം ചെയ്തു. പലവിധ കാരണങ്ങളാല്‍ അസ്വസ്ഥത നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഓരോ വ്യക്തിയെക്കുറിച്ചുമുള്ള സ്രഷ്ടാവിന്‍റെ പ്രത്യേക പദ്ധതി തിരിച്ചറിയുവാന്‍ പരിശ്രമിക്കണമെന്നു പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷം നടത്തിയ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. പ്രത്യയശാസ്ത്രവും ലോകവും സുഹൃത്തുക്കളും പറയുന്നതു മാത്രം ശ്രവിക്കാതെ യഥാര്‍ത്ഥ മനഃസമാധാനം ലഭിക്കുവാന്‍ ദൈവശബ്ദം അറിയണം; ദൈവിക പദ്ധതികള്‍ക്കു വിധേയപ്പെടണം.

സാന്ത്വനശുശ്രൂഷയ്ക്കായി ആരംഭിക്കുന്ന പെയിന്‍ & പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനംവഴി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വിവിധ കാരണങ്ങളാല്‍ വേദനയനുഭവിക്കുന്നവര്‍ക്കും ആശ്വാസം നല്കാന്‍ കഴിയുമെന്നു 'സ്മാര്‍ട്ട്' എന്ന കേന്ദ്രത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ സാദ്ധ്യതകള്‍ എല്ലാവര്‍ക്കും എത്തിക്കുവാന്‍ കഴിയുമെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.

കുര്‍ബാന മദ്ധ്യേ ജൂബിലി ദീപം തെളിയിച്ചാണു ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വികാരി റവ. ഡോ. ജോര്‍ജ് നെല്ലിശ്ശേരി അദ്ധ്യക്ഷനായിരുന്നു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്