സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാലാവസ്ഥ പ്രതിരോധ സമീപനങ്ങള്‍ (Climate Resilent Approaches) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പരിശീലന പരിപാടി ഫാ. ബിജു വടക്കേല്‍ സി.എം. ഐ. ഉദ്ഘാടനം ചെയ്യുന്നു. 
Kerala

കാലാവസ്ഥ പ്രതിരോധ സമീപനങ്ങള്‍ ശില്പശാല സംഘടിപ്പിച്ചു

Sathyadeepam

കൊച്ചി : സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാലാവസ്ഥ പ്രതിരോധ സമീപനങ്ങള്‍ (Climate Resilent Approaches ) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. സി.എം.ഐ. സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലറും, സേവയുടെ മോഡറേറ്ററുമായ ഫാ. ബിജു വടക്കേല്‍ സി.എം.ഐ. ഉദ്ഘാടനം ചെയ്തു. ഡോ. ഹരിദാസ് വി.ആര്‍. (ക്ലൈമറ്റ് ജസ്റ്റിസ് ഡിവിഷന്‍, കരിത്താസ് ഇന്ത്യ) പരിശീലന ക്ലാസ് നയിച്ചു. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കു അനുസരിച്ചു നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്നു ചര്‍ച്ച ചെയ്യ്തു. കേരളത്തിലെ വിവിധ സാമൂഹിക സേവന സ്ഥാപനങ്ങളില്‍ നിന്നും 40 ഓളം പേര്‍ പരിശീലന ക്ലാസില്‍ പങ്കെടുത്തു. സേവ സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍, ഡോ. മേരി വീനസ് ജോസഫ്, സിസ്റ്റര്‍ ട്രിസാന്റോ, ഫീനു ഫ്രാന്‍സിസ്, എല്‍ദോസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട