ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്‌സിംഗിലെ ബി.എസ്.സി നഴ്സിംഗ്, പോസ്റ്റ് ബേസിക് നഴ്സിംഗ് വിദ്യാർത്ഥിനികളുടെ ബിരുദദാന ചടങ്ങ് കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ട്വിങ്കിൾ മാത്യു ഉദ്ഘാടനം ചെയ്യുന്നു. ഗിഫ്റ്റി ജോയി, അലീന ജോസ്, സിസ്റ്റർ പൂജിത, ഫാ.തോമസ് വൈക്കത്തുപറമ്പിൽ , ഫാ.റോക്കി കൊല്ലംകുടി , ഡോ.പ്രിയ ജോസഫ് തുടങ്ങിയവർ സമീപം 
Kerala

കോളേജ് ഓഫ് നഴ്സിംഗ് ബിരുദദാന ചടങ്ങ്

Sathyadeepam

ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്‌സിംഗിലെ 18 മത് ബാച്ച്  ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെയും   10 മത് ബാച്ച് പോസ്റ്റ് ബേസിക് നഴ്സിംഗ് വിദ്യാർത്ഥികളുടെയും  ബിരുദദാന ചടങ്ങ് കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ട്വിങ്കിൾ മാത്യു ഉദ്ഘാടനം  ചെയ്തു. 49 ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനികളും 16  പോസ്റ്റ് ബേസിക് നഴ്സിംഗ് വിദ്യാർത്ഥിനികളുമാണ് ബിരുദം ഏറ്റുവാങ്ങിയത്. എൽ.എഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ.റോക്കി കൊല്ലംകുടി, പ്രിൻസിപ്പൽ ഡോ. പ്രിയ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.അമുദൻ.എസ്,ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത, വൈസ് പ്രിൻസിപ്പൽ പ്രൊഫ. സിസ്റ്റർ രമ്യ, വിദ്യാർത്ഥി പ്രതിനിധി പെർസിസ് ജെയ്സൺ എന്നിവർ പ്രസംഗിച്ചു. നഴ്സിംഗ് പഠനത്തിൽ മികവ് പുലർത്തിയവർക്ക് പുരസ്‌കാരങ്ങൾ നൽകി. ബിരുദധാരികളുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ഉൾപ്പടെ അഞ്ഞൂറോളം പേർ പങ്കെടുത്തു

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ