വൈറ്റില: ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമ, പുനരധിവാസത്തിനായി എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ,
എറണാകുളം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു നടപ്പാക്കുന്ന മാരിവില്ല് ട്രാൻസ് ജെൻഡർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ് ജെൻഡർ പ്രൈഡ് മന്ത് ആചരണവും ലഹരിക്കെതിരെ സിഗ്‌നേച്ചർ ക്യാംപയിനും നടത്തി.
ട്രാൻസ് ജെൻഡർ ക്ലിനിക്കിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ
സിഗ്‌നേച്ചർ ക്യാംപയിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. പോലീസ് ഇൻസ്‌പെക്ടർ പി. ബാബു ജോൺ ലഹരി വിരുദ്ധ സെമിനാർ നയിച്ചു. ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ
ഷെറിൻ ആൻറണി, ആഷ് റിൻ ഇഷാക് ലൂക്ക് , മാരിവില്ല് കോ ഓർഡിനേറ്റർ വിക്ടർ ജോൺ , കൃഷ്ണ ഷാജി എന്നിവർ സംസാരിച്ചു.