കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!
Published on
  • ജെയിംസ് ഐസക്, കുടമാളൂര്‍

വിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തിത്വ ങ്ങള്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന സംസ്‌കൃതപദങ്ങളാല്‍ അറിയപ്പെടുന്നു. പിതാവിനും പുത്രനും സംസ്‌കൃതപദങ്ങള്‍ നല്‍കിയിട്ടുണ്ട്.

പരിശുദ്ധാത്മാവിനു മാത്രം അരമായ സുറിയാനിപദമായ റൂഹാദ് കുദീശാ എന്ന നാമത്തില്‍ സംബോധനയില്‍ മാറ്റം വരുത്തിയതിന്റെ കാരണം മനസ്സിലാകുന്നില്ല.

ചങ്ങനാശ്ശേരിയില്‍ മാത്രമാണോ ഈ സവിശേ ഷത എന്നറിഞ്ഞുകൂടാ. പരിശുദ്ധാത്മാവ് എന്ന പദം എന്റെ ഇടവകദേവാലയത്തില്‍ നിര്‍ബന്ധ പൂര്‍വം നിരോധിച്ചിരിക്കുകയാണ് എന്നു പറയേണ്ടി വരുന്നു.

പിതാവിനും പുത്രനും കൂടി സുറിയാനി പദങ്ങള്‍ നല്കി ഇനി മാറ്റം വരുമോ എന്നറിഞ്ഞു കൂടാ.

കേരളത്തിലെ മൂന്നു റീത്തുകള്‍ക്കുമായി പി ഒ സി ബൈബിള്‍ രൂപം പ്രാപിച്ചപ്പോള്‍ വിശുദ്ധ ത്രിത്വത്തിനു പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന അനുയോജ്യമായ സംബോധനയായിരുന്നു.

വിശുദ്ധ കുര്‍ബാനയിലും ഈ പദാവലി സ്വീകാര്യമായി.

ഇപ്പോള്‍ ചില രൂപതകളില്‍ പരിശുദ്ധാത്മാവിനെ ബഹിഷ്‌കരിച്ച് റൂഹായെ കൊണ്ടു വന്നതിന്റെ പ്രത്യേക ഉദ്ദേശം മനസ്സിലാകുന്നില്ല.

പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന ഈ ആത്മാവിനെ പിതാവില്‍ നിന്നു മാത്രം പുറപ്പെടുന്നു എന്നു മാറ്റം വരുത്തുകയും ചെയ്തു. ഈ നീക്കങ്ങളുടെ ലക്ഷ്യം മനസ്സിലാകുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org