Kerala

അരനൂറ്റാണ്ടിനുശേഷം തിരുപ്പട്ടത്തിനൊരുങ്ങി ചിറക്കല്‍ ഇടവക

Sathyadeepam
  • അഡ്വ. വര്‍ഗീസ് കരോട്ട്

തൃശ്ശൂര്‍ അതിരൂപത, പഴുവില്‍ ഫൊറോനായിലുള്ള ചിറക്കല്‍ സെന്റ് ആന്റണീസ് ഇടവക സമൂഹം നീണ്ട 52 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു തിരുപ്പട്ട ശുശ്രൂഷയ്ക്കു സാക്ഷികളാകുന്നു. ഡീക്കന്‍ നോബിള്‍ ഐനിക്കല്‍ ആണ് ഡിസംബര്‍ 31-ന് രാവിലെ പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നത്. ബിഷപ്പ് ടോണി നീലങ്കാ വില്‍ തിരുപ്പട്ട ശുശ്രൂഷ നിര്‍വഹിക്കും.

അരനൂറ്റാണ്ടിനുശേഷം ഇടവകയില്‍ നടക്കുന്ന തിരുപ്പട്ടവും പുത്തന്‍കുര്‍ബാനയും ആഘോഷമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് വികാരി ഫാ. ജിന്റോ പെരേപ്പാടന്റെ നേതൃത്വത്തില്‍ ഇടവകജനം.

1854-ല്‍ കൂദാശ ചെയ്യപ്പെട്ടതാണ് ചിറക്കല്‍ ദേവാലയം. നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ്, ഇടവകാംഗങ്ങളായ ഐനിക്കല്‍ ജോണ്‍സണ്‍-റോസിലി ദമ്പതികളുടെ ഏക മകനായ നോബിള്‍ പൗരോഹിത്യത്തിലേക്കുള്ള വിളി സ്വീകരിച്ച് പരിശീലനത്തിനായി പോയത്.

എന്‍ജിനീയറിങ് പഠനം വിജയ കരമായി പൂര്‍ത്തിയാക്കിയശേഷമായി രുന്നു ഡീക്കന്‍ നോബിളിന്റെ സെമിനാരി പ്രവേശനം. കുടുംബവും ഇടവകയും അന്നത്തെ വികാരിയായിരുന്ന ഫാ. ജോണ്‍സണ്‍ ചെമ്മണ്ണൂരും അതിനെ പ്രോത്സാഹിപ്പിച്ചു. ഇതിനുമുന്‍പ്

ഫാ. ജോര്‍ജ് തേറു കാട്ടില്‍ എം സി ബി എസ് ആണ് ഈ ഇടവകയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചത്. ആദ്ധ്യാത്മിക രംഗത്തും സഭയുടെ നാനാവിധ പ്രവര്‍ത്തന ങ്ങളിലും ഇതര മതവിഭാഗങ്ങളിലെയടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിച്ചും പ്രേഷിത ചൈതന്യത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നിരവധി ഭക്തസംഘടനകളും എല്ലാറ്റിനും പിന്തുണ നല്‍കുന്ന ദൈവജനവും ഉള്ള ചിറക്കല്‍ ഇടവകയ്ക്ക് ഡീക്കന്‍ നോബിള്‍ ഐനിക്കലിന്റെ പൗരോഹിത്യം ഒരു അനുഗ്രഹമായിരിക്കും എന്ന് ഇടവക സമൂഹം പ്രതീക്ഷിക്കുന്നു.

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു