Kerala

ക്രിസ്തുമസ് താരം നന്മയുടെ വെളിച്ചം സ്വാമി സദ്ഭവാനന്ദ

Sathyadeepam

തൃശൂര്‍: ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ മനസ്സിലുള്ള ദൈവികപ്രകാശത്തിന്‍റെ പ്രതീകമാണ് ക്രിസ്തുമസ് നക്ഷത്രമെന്ന് തൃശൂര്‍ ശ്രീരാമകൃഷ്ണാശ്രമം പ്രസിഡണ്ട് സ്വാമി സദ്ഭവാനന്ദ. തൃശൂരിന്‍റെ മതസൗഹാര്‍ദ്ദ കൂട്ടായ്മയായ 'സത്സംഗിന്‍റെ' ക്രിസ്തുമസ്-നവവത്സര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി സദ്ഭവാനന്ദ. മദ്ധ്യമേഖല ഐജി എം.ആര്‍. അജിത്കുമാര്‍ ഐപിഎസ് അദ്ധ്യക്ഷത വഹിച്ചു. ഈഗോ ഒരിക്കലും ഹൃദയസമാധാനം നല്‍കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആകാശവാണി തൃശൂര്‍ നിലയ അങ്കണത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിന് സ്റ്റേഷന്‍ ഡയറക്ടര്‍ ടി.ടി. പ്രഭാകരന്‍, സ്റ്റേഷന്‍ എന്‍ജിനീയര്‍ കെ. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സത്സംഗ് രക്ഷാധികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, പ്രസിഡണ്ട് പ്രഫ. എം. മാധവന്‍കുട്ടി, ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് സലീം, ജോജു തേക്കാനത്ത് എന്നിവര്‍ പ്രസംഗിച്ചു. തൃശൂരിലെ പൗരമുഖ്യരും ആകാശവാണി ഉദ്യോഗസ്ഥന്മാരും കലാകാരന്മാരും പരിപാടിയില്‍ പങ്കെടുത്തു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്