പ്രൊ ലൈഫ് ക്രിസ്മസ് ന്യൂഇയര്‍ കാര്‍ഡുകള്‍ വരാപ്പുഴ ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ കെസിബിസി പ്രൊലൈഫ് പ്രസിഡന്റ് ജോണ്‍സന്‍ ചൂരേപറമ്പിലൈന് നല്‍കികൊണ്ട് പ്രകാശനം ചെയ്യുന്നു. ആനിമേറ്റര്‍ സാബു ജോസ്, സെക്രട്ടറി ലിസാ തോമസ്, വരാപ്പുഴ അതിരുപതാ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ന്യൂനസ്, ജിജോ ജോസ്, ടാബി ജോര്‍ജ്, റിന്റോ എന്നിവര്‍ സമീപം.

 
Kerala

ജീവന്റെ മഹോത്സവത്തിന്റെ സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്: ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍

Sathyadeepam

കൊച്ചി: മനുഷ്യജീവന്റെ പ്രാധാന്യവും മാതൃത്വത്തിന്റെ മഹനീ യതയുമാണ് ക്രിസ്മസ് നല്‍കുന്ന സന്ദേശമെന്ന് ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു.

ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമെന്ന് അറിയിച്ച ക്രിസ്തുവിന്റെ പിറവി ജീവന്റെ മോഹോത്സവമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരോ കുഞ്ഞും ദൈവത്തിന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം ലോകത്തെ അറിയിക്കുന്നു. പ്രൊ ലൈഫ് ക്രിസ്മസ് ന്യൂഇയര്‍ കാര്‍ഡുകള്‍ വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ വെച്ചു പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കെസിബിസി പ്രൊ ലൈഫ് പ്രസിഡന്റ് ജോണ്‍സന്‍ ചൂരേപറമ്പില്‍, ആനിമേറ്റര്‍ സാബു ജോസ്, സെക്രട്ടറി ലിസാ തോമസ്, വരാപ്പുഴ അതിരുപതാ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ന്യൂനസ്, ജിജോ ജോസ്, ടാബി ജോര്‍ജ്, റിന്റോ എന്നിവര്‍ പങ്കെടുത്തു.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു