ബാലവേല വിരുദ്ധവാരാചരണത്തിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഉദ്ഘാടനം എന്‍. രഞ്ജിത്ത് കൃഷ്ണന്‍ നിര്‍വഹിക്കുന്നു. 
Kerala

ബാലവേല വിരുദ്ധ വാരാചരണം നടത്തി

Sathyadeepam

ആലുവ: ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി റയില്‍വേ ചൈല്‍ഡ് ലൈന്‍, ജില്ലാ ശിശു സംരക്ഷണ സമിതി, സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റ്, റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ഗവ. റയില്‍വേ പൊലീസ് എന്നിവരുടെ സഹകരണത്തോടെ ബാലവേല വിരുദ്ധ ബോധവത്കരണവും സംയുക്ത ട്രെയിന്‍ പരിശോധനയും നടത്തി. ആലുവ റയില്‍വേ സ്റ്റേഷനില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാനോ ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എന്‍. രഞ്ജിത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റയില്‍വേ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവെള്ളില്‍, റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍, ഗവ. റയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ്, ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ അമൃതശിവന്‍ എന്നിവര്‍ സംസാരിച്ചു. ട്രയിനുകളില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 4 കുട്ടികളെ കണ്ടെത്തി സുരക്ഷാ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.

ബഹിരാകാശത്തെ ആണവ-ആണവേതര ആയുധങ്ങളുടെ സംഭരണശാലയാക്കരുത്-വത്തിക്കാന്‍

കൊച്ചിയിലെ കപ്പലൊച്ചകള്‍ [13]

വചനമനസ്‌കാരം: No.194

കണ്ണ് കുറ്റമറ്റതല്ലാതായാല്‍

മതേതരത്വത്തിനു മരണമണി മുഴങ്ങുമ്പോള്‍