Kerala

പൊന്നോണം ആഘോഷിച്ച് കുരുന്നുകൾ

ബാല്യകാല ക്യാൻസർ ബാധിതർക്ക് ആശ്വാസമേകി ലയൺസ് ക്ലബ്ബിന്റെ ‘ഹാൻഡ്സ് ഓഫ് ഹോപ്പ്’

Sathyadeepam

കൊച്ചി: ബാല്യകാല ക്യാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും കരുതലും പകർന്നുനൽകാൻ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച സേവനപദ്ധതിയായ ‘ഹാൻഡ്സ് ഓഫ് ഹോപ്പ്’ (Hands of Hope) ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച പ്രത്യേക ഓണാഘോഷ പരിപാടി കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ വച്ച് നടന്നു.

ചടങ്ങിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ വി. എസ്. ജയേഷ് PMJF നിർവ്വഹിച്ചു. ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ആത്മവിശ്വാസവും പുതിയ പ്രതീക്ഷകളും നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ എംപയറിന്റെയും ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ ജോൺസൺ സി. എബ്രഹാമിന്റെയും നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. കുരുന്നുകൾക്ക് സന്തോഷവും ആനന്ദവും പകരുന്ന വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

ചടങ്ങിൽ ഡിസ്ട്രിക്ട് ലിയോ ചെയർപേഴ്സൺ ലയൺ മഞ്ജുഷ് എൻ. എം, അഡീഷണൽ ഡിസ്ട്രിക്ട് ലിയോ ചെയർപേഴ്സൺ ലയൺ കേശവൻകുട്ടി MJF, പ്രസിഡന്റ് ശശികല, ലയൺ ജോസഫ് മാത്യു, ഡിസ്ട്രിക്ട് ലിയോ സെക്രട്ടറി ലിയോ അൽവിന ജോൺസൺ, LC കൊച്ചിൻ എംപയർ ലിയോ ക്ലബ് പ്രസിഡന്റ് ലയൺ നിവിൻ നിബു, LC കൊച്ചിൻ ഇംപാക്ട് ലിയോ ക്ലബ് പ്രസിഡന്റ് നേഹ മഞ്ജുഷ്, LC കൊച്ചിൻ എംപയർ ലിയോ ക്ലബ് അഡ്വൈസർ ലയൺ നിബു എന്നിവർ പങ്കെടുത്തു.

പാത്രിയർക്കീസ് മോറോൻ മോർ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൂനാൻ സീറോമലബാർ സഭാ ആസ്ഥാനം സന്ദർശിച്ചു

ചാവറ കൾച്ചറൽ സെന്ററിൽ ജനകീയ ഓണം ആഘോഷിച്ചു

വിശുദ്ധ മോനിക്ക  (331-387) : ആഗസ്റ്റ് 27

സാമുവൽ - Chap 03 [2 of 2]

വിശുദ്ധ സെഫിറീനസ്  (217) : ആഗസ്റ്റ് 26