ചാവറ കൾച്ചറൽ സെന്ററിൽ ജനകീയ ഓണം ആഘോഷിച്ചു

Popular Onam celebrated at Chavara Cultural Center
Published on

കൊച്ചി: ചാവറ കൾച്ചറൽ  സെന്റർ  സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവെക്കൽ ആണ് ഓണം എന്ന് അദ്ദേഹം പറഞ്ഞു. നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ. എം തോമസ് മാത്യു ഓണ സന്ദേശം നൽകി. സി എം ഐ സഭ, വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിനോയ്ഇലവുങ്കൽ CMI അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, സെൻറ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ. മാത്യു കോയിക്കര, സേവാ സെക്രട്ടറി ഫാ. തോമസ്‌ തേരാട്ടിൽ CMI,

എറണാകുളം കരയോഗം  ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഫിനാൻഷ്യൽ അഡ്മിനോസ്ട്രേറ്റർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, സെൻട്രൽ പോലീസ് ഇൻസ്‌പെക്ടർ അനീഷ് ജോയ്  കാരിക്കാമുറി റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് അനിൽകുമാർ സി.ഡി. എന്നിവർ പ്രസംഗിച്ചു. ഓണത്തോടനുബന്ധിച്ചു  നടത്തിയ മത്സരങ്ങൾ ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org