പാത്രിയർക്കീസ് മോറോൻ മോർ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൂനാൻ സീറോമലബാർ സഭാ ആസ്ഥാനം സന്ദർശിച്ചു

Patriarch Moron Mor Ignatius Joseph III visited the headquarters of the Greek Syro-Malabar Church
Published on

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറോൻ മോർ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൂനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പാത്രിയർക്കീസിന്റെ സന്ദർശനം.

സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും സീറോമലബാർ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളായ പിതാക്കന്മാരും ചേർന്ന് പാത്രിയർക്കീസിനെ സഭാ ആസ്ഥാനത്ത് സ്വീകരിച്ചു. തുടർന്ന് പാത്രിയർക്കീസ് മോറോൻ മോർ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ സിനഡ് പിതാക്കന്മാരെ അഭിസംബോധന ചെയ്തു. പൗരസ്ത്യ കത്തോലിക്കാ സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങളും ആത്മീയ സമ്പത്തും വിശ്വാസസാക്ഷ്യവും ഇന്നത്തെ സാഹചര്യങ്ങളിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പങ്കുവെച്ചു.

സീറോമലബാർ സഭയും അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭയും തമ്മിലുള്ള ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങൾ കൂടുതൽ വളർത്തിയെടുക്കുന്നതിൽ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതായി മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ചൂണ്ടിക്കാണിക്കുകയും പാത്രിയർക്കീസിന്റെ സന്ദർശനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org