ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ഛായാചിത്രം കെസിവൈഎം രൂപത സമിതി മടപ്ലാതുരത്ത് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഇടവക വികാരി ഫാ. ജോസ് കോട്ടപ്പുറത്തിന് കൈമാറുന്നു. ഫാ. ആന്റണ്‍ ഇലഞ്ഞിക്കല്‍, പോള്‍ ജോസ്, ജെന്‍സണ്‍ ആല്‍ബി , റേച്ചല്‍ ക്ലീറ്റസ്,ആമോസ് മനോജ്, ആല്‍ബിന്‍ കെ എഫ്, ജെന്‍സണ്‍ ആല്‍ബി, സോളമന്‍ ജോസ്, എമില്‍ഡ ആന്റണി , ലിന്‍ഡോ, സി ഡയാന സോളമന്‍ , ഡാനിയേല എന്നിവര്‍ സമീപം 
Kerala

ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി ദൈവദാസ പദവി : കെസിവൈഎം ഛായ ചിത്ര പ്രയാണം നടത്തി

Sathyadeepam

പറവൂര്‍/കോട്ടപ്പുറം : ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പ്രഖ്യാപനത്തോടനുബന്ധിച്ച് കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ഛായാചിത്ര പ്രയാണം നടത്തി. ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നിന്ന് ഫാ. പാണ്ടിപ്പിള്ളിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മടപ്ലാതുരത്ത് സെന്റ് ജോര്‍ജ് പള്ളിയിലേക്ക് ഛായ ചിത്രവുമായി നടന്ന ബൈക്ക് റാലി കെസിവൈഎം കോട്ടപ്പുറം രൂപത ഡയറക്ടര്‍ ഫാ. ആന്റണ്‍ ഇലഞ്ഞിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മടപ്ലാതുരത്ത് സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിച്ചേര്‍ന്ന റാലിക്ക് വികാരി ജോസ് കോട്ടപ്പുറവും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്കി. കെസിവൈഎം കോട്ടപ്പുറം രൂപത തയ്യാറാക്കിയ ഛായാചിത്രം ഇടവകക്ക് കൈമാറി.

ഫാ.ജോസ് കോട്ടപ്പുറം, കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡന്റ് പോള്‍ ജോസ്, റേച്ചല്‍ ക്ലീറ്റസ്, ആല്‍ബിന്‍ കെ എഫ്, സിസ്റ്റര്‍ ഡയാന സോളമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കബറിടത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയും അനുസ്മരണവും നടന്നു. ഡാനിയേല, ജെന്‍സണ്‍ ആല്‍ബി, സോളമന്‍ ജോസ്, എമില്‍ഡ ആന്റണി, ലിന്‍ഡോ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കെസിവൈഎം യൂണിറ്റുകളില്‍ നിന്നുള്ള യുവജന പ്രവര്‍ത്തകര്‍ പങ്കെടുത്തു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും