Kerala

ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍

Sathyadeepam

കോട്ടയം: കാര്‍ഷിക കേരളത്തിന്‍റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ നടത്തപ്പെടും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററിലാണ് കാര്‍ഷിക മഹോത്സവം നടത്തപ്പെടുക. സംസ്ഥാന സര്‍ക്കാരിന്‍റെയും കൃഷി വകുപ്പിന്‍റെയും പങ്കാളിത്വത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയ്ക്കു മുന്നോടിയായി ഭക്ഷ്യസുരക്ഷ വിളംബരസന്ദേശ യാത്രയും സംഘടിപ്പിക്കും.

കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, പൊതു വിള പ്രദര്‍ശന മത്സരം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകള്‍, മുഖാമുഖം പരിപാടികള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, പൊതുമത്സരങ്ങള്‍, പൗരാണിക കാര്‍ഷിക വിദ്യകളുടെ പ്രദര്‍ശനം, സ്കൂള്‍ എക്സിബിഷന്‍, പൗരാണിക ഭോജനശാല, മെഡിക്കല്‍ ക്യാമ്പുകളും എക്സിബിഷനുകളും, ശാസ്ത്രപ്രദര്‍ശനം, മെഡിക്കല്‍ എക്സിബിഷന്‍, ഇരുന്നൂറില്‍പ്പരം പ്രദര്‍ശന വിപണന സ്റ്റാളുകള്‍, അമ്യൂസ്മെന്‍റ് പാര്‍ക്ക്, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും മത-സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം, കെഎസ്എസ് എസ് സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് വിവിധങ്ങളായ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ക്രമീകരിക്കുന്നതിന് അവസരം ഒരുക്കുന്നു. പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ബുക്കിംഗ് ഒക്ടോബര്‍ 15 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ചൈതന്യയില്‍ ആരംഭിക്കുമെന്ന് കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു. സ്റ്റാളുകളുടെ ബുക്കിംഗിനും കൂടുതല്‍ വിശദാംശങ്ങള്‍ക്കു മായി 7909231108 എന്ന നമ്പറില്‍ ബന്ധപ്പെടുക.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്