Kerala

കത്തോലിക്കാ കോണ്‍ഗ്രസ്സ് സാമൂഹ്യ ഉദ്ധാരണത്തിനു നേതൃത്വം നല്കണം: കര്‍ദി. മാര്‍ ആലഞ്ചേരി

Sathyadeepam

കൊച്ചി: ജാതിമത ഭേദമെന്യേ മനുഷ്യസമൂഹത്തിന്‍റെ ക്ഷേമത്തിനും ഉദ്ധാരണത്തിനും കത്തോലിക്കാ കോണ്‍ഗ്രസ്സ് തുടര്‍ന്നും മാതൃകാപരമായി നേതൃത്വം നല്കണമെന്നു സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ഒരു നൂറ്റാണ്ടുകാലത്തോളം കേരളസമൂഹത്തിന്‍റെ നേതൃശക്തിയായി പ്രവര്‍ത്തിക്കുവാന്‍ കത്തോലിക്കാ കോണ്‍ഗ്രസ്സിനു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ഛായാചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ (മാമ്മന്‍മാപ്പിള ഹാള്‍) നടക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ്സ് ശതാബ്ദി ആഘോഷങ്ങളിലേക്കുള്ള വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്രവും പതാകയും എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ വടശ്ശേരിക്കു കൈമാറി.
എകെസിസി സംസ്ഥാന പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍, എറണാകുളം അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, വൈസ് പ്രസിഡന്‍റ് ബാബു ആന്‍റണി, ട്രഷറര്‍ ബെന്നി തോമസ്, സീറോ-മലബാര്‍ സഭാ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, പി.എ. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്