Kerala

കര്‍ദി. മാര്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു

Sathyadeepam

കൊച്ചി: സീറോ-മലബാര്‍ സഭയുടെ ആദ്യ മേജര്‍ ആര്‍ച്ചുബിഷപ്പും കേരളത്തിലെ രണ്ടാമത്തെ കര്‍ദിനാളുമായിരുന്ന മാര്‍ ആന്‍റണി പടിയറയുടെ പേരില്‍ കേരളത്തിലെ അച്ചടി മാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ക്കു സത്യദീപം വാരിക ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ദി. മാര്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2016-ല്‍ മലയാള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും മനുഷ്യാവകാശങ്ങളെയും മാനവിക മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതുമായ പരമ്പരകള്‍/ഫീച്ചറുകള്‍/റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയാണ് അവാര്‍ഡിനു പരിഗണിക്കപ്പെടുക. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഇതോടൊപ്പം വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍ 2016-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച രചനകള്‍ക്കുള്ള 25,000 രൂപയുടെ അവാര്‍ഡിനും എന്‍ട്രികള്‍ ക്ഷണിക്കുന്നു.
അവാര്‍ഡിനു പരിഗണിക്കേണ്ട രചനകളുടെ മൂന്നു പ്രതികള്‍ പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ എഡിറ്ററുടെ സാക്ഷ്യപത്രത്തോടുകൂടി 2017 ഏപ്രില്‍ 30-നു മുമ്പായി കണ്‍വീനര്‍, കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡ്, സത്യദീപം വാരിക, പി ബി നമ്പര്‍ 1916, എറണാകുളം നോര്‍ത്ത്, പിന്‍-682018 എന്ന വിലാസത്തില്‍ അയയ്ക്കുക. കവറില്‍ "കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡ്" എന്നു രേഖപ്പെടുത്തണം.

റവ. ഫാ. ഷിനോജ് പി ഫിലിപ്പ്, റവ. ഫാ. ബെന്നി തോമസ് സി ആര്‍ എസ് പി - കെ സി ബി സി നിയമനം

മ്യാന്‍മാറില്‍ സമാധാനം സ്ഥാപിക്കപ്പെടണമെന്നു കാര്‍ഡിനല്‍ മൗങ് ബോ

വിശുദ്ധ റെയ്മണ്ട് പെനിയഫോര്‍ട്ട്  (1175-1275): ജനുവരി 7

ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചെന്നൈയിലെ സഭൈക്യസമ്മേളനം

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍