Kerala

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Sathyadeepam

ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മറുവശത്ത് ഹിന്ദു വര്‍ഗീയവാദികള്‍ ഉത്തരേന്ത്യയിലെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമങ്ങള്‍ നടത്തി. ഇതിലെ വൈരുദ്ധ്യത്തെ ക്രൈസ്തവ നേതാക്കള്‍ ചോദ്യം ചെയ്തു. അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുള്ള സംരക്ഷണം ക്രൈസ്തവര്‍ക്ക് പ്രായോഗികമായി ലഭിച്ചിട്ടില്ലെന്ന് മലങ്കരകത്തോലിക്കാസഭ അധ്യക്ഷന്‍ കാര്‍ഡിനല്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ കേരളത്തിലടക്കം ക്രിസ്മസ് കരോള്‍ സംഘങ്ങളെ ആക്രമിച്ചു എന്ന് കാര്‍ഡിനല്‍ ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി ക്രൈസ്തവരെ പരിഗണിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ തന്നെ, പ്രായോഗികതലത്തില്‍ ക്രൈസ്തവര്‍ ഭീഷണിയുടെ നിഴലില്‍ ജീവിക്കേണ്ടി വരുന്നു. ഈ വിഷയങ്ങള്‍ ക്രൈസ്തവ നേതാക്കള്‍ നിരന്തരം ഉന്നയിച്ചിട്ടുള്ളതാണ്. പക്ഷേ യാതൊരു ഫലവും ഉണ്ടാകുന്നില്ല. കാര്‍ഡിനല്‍ വിശദീകരിച്ചു.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ആസാം, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ഔദ്യോഗികവും അല്ലാത്തതുമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഛത്തീസ്ഗഡില്‍ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്, ഗവ-എയ്ഡഡ് സ്‌കൂളുകളും ഡിസംബര്‍ 25ന് തുറന്നു പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. അന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിക്കണം എന്നും വാജ്‌പേയിയുടെ ജീവിതത്തെയും ആദര്‍ശങ്ങളെയും സംഭാവനകളെയും ചിത്രീകരിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കണമെന്നും സ്‌കൂളുകളോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

വാജ്‌പേയിയെ കുറിച്ചുള്ള ചര്‍ച്ചകള്‍, പ്രസംഗങ്ങള്‍, ഉപന്യാസമത്സരങ്ങള്‍, കവിതാമത്സരങ്ങള്‍ തുടങ്ങിയവ നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെ തുടര്‍ന്ന് എല്ലാ സ്‌കൂളുകളും ക്രിസ്മസ് ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തു നല്‍കാന്‍ വിവിധ രൂപതാ വിദ്യാഭ്യാസ ഡയറക്ടര്‍മാരും നിര്‍ബന്ധിതരായി.

കുട്ടികള്‍ സ്‌കൂളില്‍ സാന്താക്ലോസിന്റെ വേഷം ധരിക്കുന്നത് അനുവദിക്കരുതെന്നാണ് രാജസ്ഥാനിലെ ശൃംഗാങ്കനഗറില്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടത.് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ കുട്ടികളെ സ്‌കൂളുകള്‍ നിര്‍ബന്ധിക്കുന്നു എന്ന് ഒരു സംഘടന പരാതി നല്‍കിയിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവ്.

ഇത്തരം ഔദ്യോഗിക ഇടപെടല്‍ കൂടാതെ വിഎച്ച്പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ ആര്‍എസ്എസ് വിഭാഗങ്ങള്‍ വിവിധ സ്‌കൂളുകളിലും ഷോപ്പിംഗ് മാളുകളിലും തെരുവുകളിലും പള്ളികളിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടത്തി. കരോള്‍ തടയുക, അലങ്കാരങ്ങള്‍ അടിച്ചു തകര്‍ക്കുക, അലങ്കാരവസ്തുക്കളുടെ വില്പന തടയുക, പള്ളികളിലെ ആരാധനകള്‍ തടയുക തുടങ്ങിയ നിരവധി സംഭവങ്ങള്‍ ക്രിസ്മസ് നാളുകളില്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായി.

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25