Kerala

സഹോദരങ്ങളുടെ ശക്തിയാണു നമ്മുടെ ശക്തിയെന്നു ആര്‍ച്ചുബിഷപ് തൂങ്കുഴി

Sathyadeepam

സഹോദരങ്ങളുടെ ശക്തിയാണു നമ്മു ടെ ശക്തിയെന്നും എല്ലാവരുടെയും സഹാ യം സ്വീകരിച്ചു മുന്നോട്ടുപോകുമ്പോള്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെ ന്നും ആര്‍ച്ചുബിഷപ് ജേക്കബ് തൂങ്കുഴി പ്ര സ്താവിച്ചു. മാനന്തവാടി രൂപതാ സുവര്‍ണ്ണ ജൂബിലി സമാപനസമ്മേളനത്തില്‍ പ്രസംഗി ക്കുകയായിരുന്നു രൂപതയുടെ സ്ഥാപകമെ ത്രാനായ ആര്‍ച്ചുബിഷപ്. കാലിഫോര്‍ണിയായിലുള്ള ഒരിനം വന്‍മരങ്ങളുടെ ഉദാഹ രണം ആര്‍ച്ചബിഷപ് പങ്കുവച്ചു. നമ്മുടെ നാട്ടിലെ വന്‍മരങ്ങള്‍ അവയുടെ നാരായവേരുകള്‍ താഴേക്ക് ഇറ ക്കിവിടുന്നു, അതിന്റെ ബലത്തിലാണവ കാറ്റില്‍ പിടിച്ചു നില്‍ക്കുന്ന ത്. എന്നാല്‍ മേല്‍പറഞ്ഞ ഉദാഹരണത്തിലെ വന്മരങ്ങള്‍ക്ക് ആഴത്തി ലേക്കിറങ്ങി പോകുന്ന വേരുകളല്ല ഉള്ളത്. അവയുടെ വേരു പടലം ഭൂമിക്കു സമാന്തരമായി പോകുന്നു. പക്ഷേ മറ്റു മരങ്ങളുടെ വേരു പടലവുമായി അവ കൂടിച്ചേരുകയും ശൃംഘലയാകുകയും പരസ്പരം ശക്തി പകരുകയും ചെയ്യുന്നു. അങ്ങനെയാണ് ആ വന്‍മരങ്ങള്‍ ഏതു കാറ്റിലും വീഴാതെ നില്‍ക്കുന്നത്. സഭയില്‍ നമ്മളും ഇപ്രകാരമാകണമെന്ന് തൂങ്കുഴിപ്പിതാവു പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയാ സന്ദേശങ്ങളുടെ അവസാനം എഴുതാറുള്ള 'ഒറ്റക്കല്ല, ഒറ്റക്കെട്ട്' എന്ന വാക്യം വളരെ അര്‍ത്ഥവത്താണെന്നും പിതാവ് സൂചിപ്പിച്ചു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മാനന്തവാടി രൂപത പ്രകടിപ്പിക്കുന്ന മികവിനെ ആര്‍ച്ചുബിഷപ് തൂങ്കുഴി ശ്ലാഘിച്ചു. സമാപന സമ്മേളനത്തിനു മുമ്പു നടന്ന ദിവ്യബലിയില്‍ ആര്‍ച്ചുബിഷപ് തൂങ്കുഴി മുഖ്യകാര്‍മ്മികനായി. ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി സുവിശേഷപ്രസംഗം നടത്തി. പ്രതിസന്ധികളില്‍ തളരാതിരുന്ന കുടിയേറ്റക്കാരുടെ അമ്പതു വര്‍ഷത്തെ അതിജീവനത്തിന്റെ ചരിത്രമാണ് മാനന്തവാടി രൂപതയുടെ ചരിത്രമെന്ന് ആര്‍ച്ചുബിഷപ് പാംപ്ലാനി പറഞ്ഞു.

പൊതുസമ്മേളനം വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലിയോപോള്‍ഡ് ജിറെല്ലി ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ അദ്ധ്യക്ഷത വഹിച്ചു. രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം സ്വാഗതം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്‍ പാലിയേറ്റിവ് ആംബുലന്‍സിന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. വീടുകളുടെ താക്കോല്‍ ദാനം, സൗജന്യ ഡയാലിസിസ് ടോക്കണുകളുടെ വിതരണം, കര്‍ഷകപാക്കേജിന്റെ ഉദ്ഘാടനം എന്നിവയും നിര്‍വഹിക്കപ്പെട്ടു. ജൂബിലി കണ്‍വീനര്‍ ഫാ. ബിജു മാവറ, എന്‍ ഡി അപ്പച്ചന്‍, സിസ്റ്റര്‍ ആന്‍മേരി എസ് എ ബി എസ്, ബീന കരിമാംകുന്നേല്‍, അഥേല ബിനീഷ് പെരുംകുഴിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിവ്യബലിക്കു മുമ്പ് രൂപതാ സഹായമെത്രാന്‍ ബിഷപ് അലക്‌സ് താരാമംഗലം സ്വാഗതം പറഞ്ഞു. പൊതുസമ്മേളനത്തിന് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് മാത്യു പുഞ്ചയില്‍ നന്ദി പറഞ്ഞു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി