Kerala

പ്രകൃതിയുമായുള്ള ഐക്യത്തിലേക്ക് മടങ്ങുക -ബിഷപ്പ് വിജയാനന്ദ് നെടുംപുറം

Sathyadeepam

കൊച്ചി: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര പൊരുത്തവും കരുതലും ഐക്യവും അതിന്‍റെ ഫലമായുണ്ടാകുന്ന സൗഭാഗ്യങ്ങളും സന്തോഷവുമാണ് പറുദീസയില്‍ നാം കാണുന്നതെന്ന് ഛാന്ദാ രൂപതാ മുന്‍ മെത്രാന്‍ മാര്‍ വിജയാനന്ദ് നെടുംപുറം അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയില്‍ സാമൂഹ്യപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥതയുടെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്തു തുടങ്ങിയതാണ് രോഗദുരിതങ്ങളുടെ കാരണമെന്നും ഇതില്‍ നിന്നുള്ള തിരിച്ചുപോക്കിന് സമൂഹത്തെ ബോധവത്കരിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഷൈജി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്