Kerala

പ്രകാശനം ചെയ്തു

Sathyadeepam

ആരാധനക്രമവുമായി ബന്ധപ്പെട്ട് ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ പ്രവേശകകൂദാശകളെക്കുറിച്ച് രചിച്ച ഗ്രന്ഥം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സുറിയാനി പഠന കേന്ദ്രമായ സീരിയുടെ ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിലിനു നല്കി പ്രകാശനം ചെയ്തു. സീറോ-മലബാര്‍ കൂരിയാമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കൂരിയചാന്‍സലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. രാജു പറക്കോട്ട് തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ രചിച്ചിരിക്കുന്ന പുസ്തകത്തിന്റെ കോപ്പികള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ലഭ്യമാണ്. ഫോണ്‍: 9446477924.

പിതാവിന്റെ പാപത്തിനു പരിഹാരമായ മകൾ - ആന്റിഗണി

വിശുദ്ധ ആന്റണി മേരി ക്ലാരറ്റ് (1807-1870) : ഒക്‌ടോബര്‍ 24

ഫ്രാൻസിസ്: ദൈവത്തിന്റെ പോളിഗ്ലോട്ട് (Polyglot)

യുവതയ്ക്കു മുന്നിൽ സഭയുടെ ബലഹീനതയോ നിർലജ്ജതയോ?

ലക്ഷകണക്കിന് വിശ്വാസികള്‍ അണിനിരക്കുന്ന കൃപാസന ജപമാല മഹാറാലി നാളെ