പിതാവിന്റെ പാപത്തിനു പരിഹാരമായ മകൾ - ആന്റിഗണി

The Daughter Who Attoned for Her Father's Sin – Antigone
Published on: 
മനുഷ്യന്റെ ധർമ്മമാണ് ദൈവികത. ഈ അദ്ഭുതത്തിന്റെ കഥ ആത്മീയതയുടെ കഥയാണ്. അതു ധർമ്മമാണ്.

സോഫോക്ലീസ് ക്രിസ്തുവിനുമുമ്പ് 401-ൽ എഴുതിയ ആന്റി ഗണി നാടകത്തിനു ഡാനിഷ് ചിന്തകനായ സോറൺ കീർക്കെ ഗോർ (Soren Kierkegaard) തികച്ചും നവീനമായ വ്യാഖ്യാനം നല്കു ന്നു. കീർക്കെഗോർ എഴുതി, “ഈഡിപ്പസ് സ്പിൻക്സിനെ കൊന്നു തേബസ് നാടിനു സ്വാതന്ത്ര്യം നല്കിയെന്നു എല്ലാവർക്കുമറിയാം. ഈഡിപ്പസ് പുകഴ്ത്തപ്പെട്ടു, സ്തുതിക്കപ്പെട്ടു. ജക്കോസ്റ്റയുമായി വിവാഹം ചെയ്തു സന്തോഷമായി ജീവിക്കുന്നു. ബാക്കിയെല്ലാം ജനങ്ങളുടെ കണ്ണിൽനിന്നു മറയ്ക്കപ്പെട്ടിരുന്നു. യാഥാർത്ഥ്യത്തിന്റെ ലോകത്തിൽ സംഭവിച്ച ഭീകരസ്വപ്നത്തെക്കുറിച്ച് ആർക്കും സംശ യമുണ്ടായില്ല. ആന്റിഗണി മാത്രമാണ് അതറിഞ്ഞത്.” ഒന്നുകിൽ അല്ലെങ്കിൽ (Either/Or) എന്ന ഗ്രന്ഥത്തിൽ കീർക്കെഗോർ എഴുതി. നാടകത്തിൽ ആന്റിഗണി എന്ന ഈഡിപ്പസിന്റെ മകൾ അവിടത്തെ ക്രെയോൺ രാജാവുമായി ഏറ്റുമുട്ടുന്നു. കാരണം അവളുടെ രണ്ടു സഹോദരന്മാർ പരസ്പരം ഏറ്റുമുട്ടി കൊല്ലപ്പെടുന്നു; രാജ്യത്തിന്റെ ഭരണാവകാശത്തിനുവേണ്ടിയാണ് അവർ പരസ്പരം കൊ ന്നത്. മരിച്ചവരിൽ ഒരുവനെ ക്രെയോൺ രാജാവ് രാജകീയമായി അടക്കി. അപരന്റെ ശവം കാട്ടിലേക്ക് വലിച്ചെറിഞ്ഞു. തനിക്കു രണ്ടുപേരും തുല്യരാണ് എന്നു പറഞ്ഞ് ആന്റിഗണി ആ ശവം ആചാരപൂർവം അടക്കുന്നു. അതു രാജാവുമായുണ്ടായ സംഘർ ഷത്തിൽ അവൾ മരിക്കുന്നു. ഈ നാടകത്തിൽ അവൾ മരിക്കുന്ന തിന്റെ പിന്നിൽ അവളുടെ പിതാവിന്റെ പാപമാണ് എന്ന് പറയു ന്നില്ല. അവൾ രാജാവിനെ ധിക്കരിക്കുന്നതും ശവമടക്കുന്നതും തന്റെ ഉള്ളിലെ ദൈവികമായ ശക്തിയുടെ വചനം അനുസരി ച്ചാണ് എന്ന് അവൾ പറയുന്നു. ഈഡിപ്പസ് സ്വന്തം പിതാവിനെ കൊന്ന് തന്റെ അമ്മയെ വിവാഹം ചെയ്തു എന്നതു സത്യവു മാണ്. അതവൾ അറിയുന്നു.

കീർക്കെഗോർ എഴുതി, “അവളുടെ ജീവിതം വെളിവാക്കുന്നതു ഗ്രീക്ക് ദുരന്തനാടകം പോലെയല്ല. അവളുടെ ജീവിതം അകത്തേക്കു തിരിയുന്നു. പുറത്തേക്കല്ല തിരിയുന്നത്. നാടകീയതയുടെ മണ്ഡലം ആന്തരികതയാണ്, അത് പുറത്തല്ല.” ആന്തരികതയുടെ വീരവനിതയാണ് അവൾ. ആന്റിഗണി പ്രേമിച്ച രാജാവിന്റെ മകൻ ഹെമോണിനെ കല്യാണം കഴിക്കാതെ മരണം വരിച്ചതു എന്തു കൊണ്ട്? അവൾ ജനിച്ചത് അവളുടെ പിതാവ് സ്വന്തം മാതാവിനെ ഭാര്യയാക്കിയതിൽ നിന്നാണ്. ഈ അറിവ് അവളിൽ എരിയുന്ന തീയാണ്. തന്റെ കുടുംബപാരമ്പര്യത്തിന്റെ ഭീകരതയിൽ അവൾ ജീവിക്കുന്നു. അവൾ നേരിടുന്നതു അധർമ്മമാണ്. ദൈവഭക്തി യുടെ നീറുന്ന വേദനയാണ്.

ആന്റിഗണി ബോധത്തിൽ ജീവിക്കുന്നു. അവർ സ്വന്തം പിതാ വിനെപ്പോലെ അബോധത്തിൽ ജീവിച്ച ഇരുകാലിയല്ല. ഓർമ്മ അവളെ ഭരിക്കുന്നു. ഒപ്പം ബോധത്തിലെ ധർമ്മബോധം അവളെ പീഡിപ്പിക്കുന്നു. അവൾ ധർമ്മത്തെ ജീവിതമാർഗ്ഗമാക്കിയവളാണ്. അവൾ ബോധത്തിന്റെ ഉത്തരവാദിത്വത്തോടെ വീരോചിതമായി ജീവിച്ചു. സോഫോക്ലീസ് അവളെ “അദ്ഭുതം” എന്നു വിശേഷിപ്പി ക്കുന്നു. ധർമ്മ ജീവിതത്തിന്റെ അദ്ഭുതമായിരുന്നു അവൾ. ഭാവി ക്കു വർത്തമാനത്തിൽ ഇടം കൊടുത്തവൾ. ഭാവിയുടെ സ്വര ത്തിനു ആതിഥ്യം കൊടുത്തവൾ. അവൾ തന്റെ സഹോദരന്മാ രെയും പിതാവിനെയും മാതാവിനെയും മറന്നവളല്ല. വീടിന്റെ വിളക്കു തെളിച്ചു ജീവിച്ചവൾ. ഭാവിയില്ലാത്ത വർത്തമാനത്തിന്റെ അന്ധതയിൽ സ്വയം കണ്ണുകൾ കുത്തിപ്പൊട്ടിച്ച് നാടുവിട്ട പിതാവിനെ അറിഞ്ഞവൾ. പിതാവിന്റെയും മാതാവിന്റെയും ജീവിതത്തിന്റെ അന്ധകാരം കണ്ട് ആ ദുരന്തത്തിന്റെ രുചിയറിഞ്ഞവൾ. തന്റെ ജന്മത്തിന്റെ പാപപാരമ്പര്യത്തിനു എന്തു ചെയ്യണം ?

ആന്റിഗണി തന്റെ ജന്മത്തിന്റെ പാപത്തിനു പരിഹാരം ചെയ്യുന്നു. മരണപ്പെട്ടവരെ പരിചരിക്കുന്ന ധീരത. പിതാവിന്റെ പാപത്തെയും പരിചരിക്കാൻ അവൾ സന്നദ്ധയാകുന്നു. കുടുംബത്തിന്റെ വിധിയിൽ ശ്രദ്ധേയമായ ഒരു ബാക്കി കണ്ടെത്തുകയാണ്. ജനിക്കുന്നതിനും മരിക്കുന്നതിനും ഇടയ്ക്കാണ് ജീവിതം. ഈ ഇട വേള അവൾ ഉപയോഗിച്ചു. ജീവിക്കാനും മരിക്കാനും കൊള്ളാ വുന്ന ഒരു കാര്യം. അതു ശ്രദ്ധയുടെ പാലനമാണ്. അതവളെ വിഴുങ്ങി. അവളെ ഭരിച്ചതു രഹസ്യത്തിന്റെ ദുഃഖമായിരുന്നു. അത വളിലെ ദൈവികതയുടെ കല്പനയായി. അതു ജീവിതം ബലിയാ ക്കി. അത് അവളെ ശുദ്ധീകരിച്ചോ? അദ്ഭുതമായിരുന്നു അവളിൽ ഉണ്ടായിരുന്നത്. അതിന്റെ പിന്നിൽ ഒന്നു മാത്രം - അദ്ഭുതകര മായ ആന്തരികശക്തി. ഹെരാക്ലീറ്റസ് പറഞ്ഞുവച്ച വിധി - മനു ഷ്യന്റെ ധർമ്മമാണ് ദൈവികത. ഈ അദ്ഭുതത്തിന്റെ കഥ ആത്മീ യതയുടെ കഥയാണ്. അതു ധർമ്മമാണ്. അകത്തെ ദൈവികത യുടെ വഴിയിലെ ജീവിതം. ആന്റിഗണിയുടെ കഥ എന്റെയും നിങ്ങളുടെയും കഥകളെ ഭീകരമായി ചോദ്യം ചെയ്യും. നമ്മൾ ആരാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. അതാണു കണ്ടെത്തേണ്ടതു എന്നു ഗ്രീക്ക് ക്ഷേത്രകവാടത്തിലെ ആലേഖന ത്തിലുണ്ട്. “നിന്നെത്തന്നെ അറിയുക”. എന്റെ സത്ത എനിക്കു പുറത്തല്ല. എന്റെ അകത്താണ്. അതറിഞ്ഞ് ജീവിക്കുന്നതാണ് എന്റെ അദ്ഭുതം എന്ന ഞാൻ.

logo
Sathyadeepam Online
www.sathyadeepam.org