Kerala

പുതുയോഗ കേരളത്തെക്കുറിച്ച്, ബജറ്റ് ആസ്പദമാക്കി ചർച്ച

Sathyadeepam

അങ്കമാലി: എറണാകുളം–അങ്കമാലി അതിരൂപതയുടെ റീജിയണൽ പാസ്റ്ററൽ സെന്ററായ സുബോധനയിൽ "പുതുയുഗ കേരളം: വികസന സ്വപ്നങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ജൂലൈ 22-ന് സത്‌സംഘം സംഘടിപ്പിച്ചു.

കേരള സർക്കാർ 2026 ജൂൺ 19-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിന്റെ വികസനദിശയെ എങ്ങനെ സ്വാധീനിക്കും, ബജറ്റിലെ പ്രഖ്യാപനങ്ങൾ എത്രത്തോളം യാഥാർത്ഥ്യമാകും, ജനക്ഷേമ പദ്ധതികളും സാമ്പത്തിക നയങ്ങളും സംസ്ഥാനത്തിന്റെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തും എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

സുബോധന ഡയറക്ടർ ഫാ. ഡോ. ജോസഫ് പാത്താടന്റെ നേതൃത്വത്തിൽ നടന്ന സത്‌സംഘത്തിൽ മോണിംഗ് സ്റ്റാർ കോളേജ്, അങ്കമാലിയിലെ ഡോ. രേഷ്മ ജി. മോഡറേറ്ററായിരുന്നു.

"മിഷൻ സമുദ്ര: കേരളത്തിന്റെ പുതിയ വളർച്ചാപാതയോ?" എന്ന വിഷയത്തിൽ തൃക്കാക്കരയിലെ ഭാരത മാതാ കോളജിലെ പ്രൊഫസർ ഡോ. നിതിൻ തോമസും, "സാമൂഹ്യസുരക്ഷ: വാഗ്ദാനങ്ങളും യാഥാർത്ഥ്യങ്ങളും" എന്ന വിഷയത്തിൽ കളമശ്ശേരിയിലെ സെന്റ് പോൾസ് കോളജിലെ പ്രൊഫസർ ഡോ. ജസ്റ്റിൻ ജോർജും, "Gen Z Budget: യുവജനങ്ങളുടെ കൊഴിഞ്ഞുപോക്കിന് തടയിടുമോ?" എന്ന വിഷയത്തിൽ കൊടകരയിലെ സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഫാ. ഡോ. ബിനോയ് തോമസ് നരേപ്പറമ്പിലും പ്രഭാഷണങ്ങൾ നടത്തി.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ, കോളജ് വിദ്യാർത്ഥികൾ, വൈദികർ, സന്യാസിനികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെ സാമ്പത്തിക വികസനവും സാമൂഹിക പ്രതിബദ്ധതയും സംബന്ധിച്ച സമകാലിക ചർച്ചകൾക്ക് വേദിയായ സത്‌സംഘം ശ്രദ്ധേയമായി.

വിത്തു പോലെ ചെറുതാകുക, പുളിമാവു പോലെ മറഞ്ഞിരിക്കുക

വത്തിക്കാന്‍ ലൈബ്രറിയില്‍ ‘ആക്വാ’ പ്രദര്‍ശനം സെപ്തംബറില്‍

കലയും സംഗീതവും മനുഷ്യരെ ദൈവത്തിലേക്കു നയിക്കുന്നുവെന്നു പാപ്പ

ആനി മസ്‌ക്രീന്റെ പേരിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കണം: കെഎൽസിഎ

'സ്വർഗ്ഗ സൈന്യാധിപൻ വിശുദ്ധ മിഖായേൽ' ചവിട്ടുനാടക ചുവടി പ്രകാശനം ചെയ്തു