Kerala

സഹൃദയ ആരോഗ്യ മാസാചരണം ആനി ശിവ ഉദ്ഘാടനം ചെയ്തു.

Sathyadeepam

ഫോട്ടോ: സഹൃദയ ആരോഗ്യ മാസാചരണത്തിന്റെ ഉദ്ഘാടനം ആനി ശിവ നിർവഹിക്കുന്നു. ഫാ. ആൻസിൽ മയ്പാൻ, ഫാ.ജോസ് കൊളുത്തു വെള്ളിൽ, സക്കീർ തമ്മനം, ഫാ. ഹോർമിസ് മൈനാട്ടി, ടി.എൻ. പ്രതാപൻ, സിസ്റ്റർ ഡോ. ആൻജോ എന്നിവർ സമീപം.

സഹൃദയ ആരോഗ്യ മാസാചരണത്തിനു തുടക്കമായി 

ഓരോ വ്യക്തിയും സ്വന്തം കഴിവുകളും അവസ്ഥയും തിരിച്ചറിഞ്ഞ് കഠിനാധ്വാനം ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യ പുരോഗതിയും ജീവിത വിജയവും നേടാൻ കഴിയുകയുള്ളൂവെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷൻ പൊലീസ് സബ് ഇൻസ്പെക്ടർ ആനി ശിവ അഭിപ്രായപ്പെട്ടു. എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ  സഹൃദയ സംഘടിപ്പിക്കുന്ന ആരോഗ്യ മാസാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ആനി ശിവ. സഹൃദയ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ എറണാകുളം-അങ്കമാലി അതിരൂപതാ  വികാരി ജനറൽ ഫാ. ഹോർമിസ് മൈനാട്ടി അധ്യക്ഷത വഹിച്ചു. സഹൃദയ പ്രതിരോധ കിറ്റുകളുെടെ വിതരണോദ്ഘാടനം നഗരസഭാ കൗൺസിലർ സക്കീർ തമ്മനം നിർവഹിച്ചു.
ഔഷധക്കഞ്ഞി കിറ്റുകൾ, പ്രതിരോധ ഔഷധ കിറ്റുകൾഎന്നിവയുടെ വിതരണം, ഓൺലൈൻ ആരോഗ്യ ബോധന പരിപാടികൾ, വയോജനങ്ങൾക്ക് പ്രതിവാര സൗജന്യ ആരോഗ്യ കൺസൾട്ടേഷൻ, വയോജനമന്ദിരങ്ങളിൽ സൗജന്യ ആരോഗ്യ സേവനം, യോഗ വ്യായാമ പരിശീലനം, പ്രകൃതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹനം തുടങ്ങിയവയാണ് ആരോഗ്യമാസാചരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കർമപദ്ധതികളെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
മെട്രോ കൊച്ചി വികസന സമിതി സെക്രട്ടറി ടി.എൻ.പ്രതാപൻ, സഹൃദയ അസി. ഡയറക്ടർ ഫാ. ആൻസിൽ സെബാസ്റ്റ്യൻ, സിസ്റ്റർ ഡോ . ആൻജോ  എന്നിവർ സംസാരിച്ചു.
image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം