പൊന്നുരുന്നി: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള മിത്രം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വൈറ്റില സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ സഹകരണത്തോടെ ലോക അൽഷിമേഴ്സ് ദിനാചരണം സംഘടിപ്പിച്ചു.
സഹൃദയ ഓഡിറ്റോറിയത്തിൽ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന പൗരന്മാരുടെ സംഗമം കൊച്ചി നഗരസഭാ കൗൺസിലർ സക്കീർ തമ്മനം ഉദ്ഘാടനം ചെയ്തു.
സീനിയർ സിറ്റിസൺ ഫോറം പ്രസിഡൻ്റ് രാധാകൃഷ്ണൻ, ഡോ. ജോണി കണ്ണമ്പിള്ളി, സഹൃദയ സ്ട്രാറ്റജിക് കൺസൾട്ടൻ്റ് തോമസ് കടവൻ, കൗൺസിലിംഗ് സെൻ്റർ കോ ഓർഡിനേറ്റർ ജോയൽ ജോസഫ് എന്നിവർ സംസാരിച്ചു. ഓർമ്മശക്തി സംരക്ഷിക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് ഡോ. എൻ എൻ ഹേന നേതൃത്വം നൽകി.