Kerala

‘അകലാം അരികിലേക്ക്’ (കുടുംബചിത്ര അടിക്കുറിപ്പ് മത്സരം)

Sathyadeepam

കാലടി: കൊറോണ മഹാമാരിയുടെ 'ലോക്ക്ഡൗ ണ്‍' കാലത്ത് സാമൂഹ്യ അകലത്തില്‍ കഴിയുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ കുടുംബങ്ങള്‍ക്ക് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാന്‍ അവസരമൊരുക്കി എറണാകുളം-അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം (FACE) ഒരു കുടുംബചിത്ര-അടിക്കുറിപ്പ് മത്സരം നടത്തുന്നു. FACEന്‍റെ ട്രിനിറ്റി കപ്പിള്‍സ്, ഗ്രെയ്സ് റിപ്പിള്‍സ്, യൂദിത്ത് ഫോറം കുടുംബങ്ങള്‍ക്ക് പ്രത്യേകമായും, രൂപതയിലെ മറ്റ് കുടുംബങ്ങള്‍ക്കു പൊതുവായുമാണ് മത്സരം നടത്തുന്നത്.

കുടുംബാംഗങ്ങള്‍ ഒരുമിച്ച് 'ലോക്ക് ഡൗണ്‍' കാലഘട്ടത്തില്‍ ചെയ്ത, കുടുംബബന്ധത്തിന്‍റെ ഇഴയടുപ്പം കൂട്ടാന്‍ ഉപകരിച്ച ഒരു പ്രവൃത്തിയുടെ കുടുംബചിത്രവും ആറു വാക്കുകളിലൊതുങ്ങുന്ന അനുയോജ്യമായ അടിക്കുറിപ്പുമെഴുതി 9961332869 എന്ന നമ്പറിലേക്ക് വാട്ട് സാപ്പ് അയക്കേണ്ടതാണ്.

അയക്കേണ്ടത് ഒരു ചിത്രം മാത്രം, ചിത്രത്തിനൊപ്പം കുടുംബാംഗങ്ങള്‍ മാത്രം, അടിക്കുറിപ്പ് ഇംഗ്ളീഷിലോ മലയാളത്തിലോ ആകാം. ചിത്രത്തോടൊപ്പം കുടുംബനാഥന്‍റെ പേര്, വീട്ടുപേര്, ഇടവക, ഫൊറോന, ഫോണ്‍ നമ്പര്‍, മത്സരവിഭാഗം എന്നിവയും നല്‍കണം.

പൊതുവിഭാഗത്തില്‍ മത്സരവിജയികളാകുന്ന കുടുംബത്തിന് സമ്മാനമായി അയ്യായിരം രൂപയും, തെരഞ്ഞെടുക്കപ്പെടുന്ന 16 മികച്ച ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. ചിത്രങ്ങള്‍ അയക്കേണ്ട അവസാന തീയതി 2020 ഏപ്രില്‍ 30. ചിത്രങ്ങളുടെ പ്രസിദ്ധീകരണാവകാശം FACEനായിരിക്കുമെന്ന് ഡയറക്ടര്‍ ഡോ. അഗസ്റ്റിന്‍ കല്ലേലി അറിയിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്