ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു
Published on

കൊച്ചി : ജീവിതശൈലി രോഗങ്ങളാല്‍ ഏറെ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തില്‍ ആയുര്‍വേദ ചികിത്സാരീതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് പ്രൊഫ. എം കെ സാനു അഭിപ്രായപ്പെട്ടു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ കാരിക്കാമുറി റസിഡന്‍സ് അസോസിയേഷന്‍, ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റല്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആയുര്‍വേദ ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തോട് പ്രത്യേകിച്ച് അശരണരായവര്‍, ജന്മസിദ്ധമായി കഴിവു കുറഞ്ഞവര്‍ എന്നിവരെ സഹായിക്കുന്നത് ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദ ക്യാമ്പും ആദരവ് ചടങ്ങും ഡോ. സഭാപതി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കാരിക്കാമുറി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് പി എ സദാശിവന്‍ അധ്യക്ഷത വഹിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ്,

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, റോട്ടറി ക്ലബ്ബ് കൊച്ചിന്‍ ക്വീന്‍ സിറ്റി പ്രസിഡണ്ട് പി ജി ആര്‍ നായര്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണേഴ്‌സ് ഗ്രൂപ്പ് പ്രതിനിധി ജയകൃഷ്ണന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പദ്മജ എസ് മേനോന്‍,

ഡോ. ആതിര ടി എ, സി ഡി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കാരിക്കാമുറി പ്രദേശത്തു നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു വിജയിച്ചവരെ ചടങ്ങില്‍ ഡോ. സഭാവതി, ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ് എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org