Kerala

അഗസ്റ്റീനിയൻ സഹൃദയ ഫെസ്റ്റും ആയുർവേദ ക്യാമ്പും നടത്തി

Sathyadeepam

അങ്കമാലി : തുറവൂർ ഇടവക സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരൂപത സോഷ്യൽ സർവീസ് സംരംഭമായ "സഹൃദയുടെ " സഹകരണത്തോടെ പാരീഷ് ഹാളിൽ വച്ച് അഗസ്റ്റീനിയൻ സഹൃദയ ഫെസ്റ്റും ആയുർവേദ ക്യാമ്പും സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോയി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ആൻ്റണി പുതിയാപറമ്പിൽ അധ്യക്ഷത വഹിച്ചു . സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളി മുഖ്യപ്രഭാഷണം നടത്തി.

ഇടവക അസി: വികാരി ഫാ. നിഖിൽ പടയാട്ടി, വൈസ് ചെയർമാൻ ജോയി പടയാട്ടിൽ, മദർ സി. ഡിവോഷ്യാ, ട്രസ്റ്റിമാരായ ജോസഫ് വടക്കുംഞ്ചേരി, ബിനോയ് തളിയൻ, ജനറൽസെക്രട്ടറി സിൽവി ബൈജു, ജോയിൻ്റ് സെക്രട്ടറിമാരായ ബാബു വടക്കുംതല, ജെസ്സി ജോസഫ്, ട്രഷറർ വിജു വളപ്പിലാൻ തുടങ്ങിയവർ പ്രസംഗിച്ചു.

സഹൃദയ ഉൽപന്നങ്ങളുടെ വിപണനം, ആയുർവേദ മെഡിക്കൽ ക്യാംമ്പ്, കർക്കിടക കഞ്ഞി വിതരണം എന്നിവ ഉണ്ടായിരുന്നു.

ഇനിഗോ 2025

ലഹരിവിരുദ്ധ സെമിനാർ

സ്വീഡനിലെ വിശുദ്ധ ബ്രിഡ്ജറ്റ്  (1303-1373)  : ജൂലൈ 23

ക്രിസ്ത്യന്‍ പുരോഹിതരെ ആക്രമിക്കുന്നവര്‍ക്ക് പ്രതിഫലം; ബിജെപി എം എല്‍ എ യുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ക്രൈസ്തവര്‍

വിശുദ്ധ മേരി മഗ്ദലേന  (84)  : ജൂലൈ 22