
സി എൽ സി യുടെ ആദ്ധ്യാത്മിക ആചാര്യനായ വി. ഇഗ്നേഷ്യസ് ലയോളയുടെ അനുസ്മരണം സി എൽ സി എറണാകുളം - അങ്കമാലി മേജർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ, പറവൂർ ഫൊറോനയിലെ കരുമാലൂർ സെന്റ് തോമസ് ദേവാലയത്തിൽ അതിരൂപത വികാരി ജനറൽ റവ. ഡോ. ജോസ് പുതിയേടത്ത് ഉദ്ടഘാടനം ചെയ്തു.
അതിരൂപത പ്രസിഡണ്ട് സിനോബി ജോയി അധ്യക്ഷത വഹിച്ചു. പറവൂർ ഫോറോന വികാരി റവ. ഡോ. ജെയിംസ് പെരേപ്പാടൻ, അതിരുപത സി എൽ സി പ്രൊമോട്ടർ റവ. ഡോ. ആന്റോ ചാലിശ്ശേരി, കരുമാലൂർ വികാരി റവ. ഡോ. അലക്സ് കരിമഠം , കരിമാലൂർ സെന്റ് തോമസ് ഇടവക വൈസ് ചെയർമാൻ ഡിൺസൺ കരുമത്തി,
അതിരുപത സി എൽ സി എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഫൊറൊന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സി എൽ സി മരിയൻ റാലി, തൃപ്പൂണിത്തുറ ഫോറോനയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ തെരുവുനാടകം, വിവിധ ഫോറോനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.
വി. ഇഗ്നേഷ്യൻ ആദ്ധ്യാത്മികത എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. അതിരൂപത സി എൽ സി മാഗസിൻ പുലരി, സെപ്റ്റംബർ മാസത്തിലെ മരിയോത്സവം, ജൂലൈ 31-ലെ മൺറിസ ഓൺലൈൻ ക്വിസ് മത്സരം എന്നിവയുടെ പ്രഖ്യാപനകർമ്മവും നിർവഹിച്ചു.
അതിരൂപതാ സെക്രട്ടറി ഹെനിൻ്റ് പൂതുള്ളി, ആൻമരിയ അനൂപ് ,മെജേഷ് ചെറിയാൻ, ജോയൽ സുനിൽ, അഖിൽ ജോസ്, സിസ്റ്റർ ആൻസി, ജസ്സിൻ ജോസ് എന്നിവർ നേതൃത്വം നൽകി.