
ചേർത്തല : ചേർത്തല ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ കെ സി എസ് എൽ ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ സെമിനാർ ചേർത്തല മേഖല ഡയറക്ടർ ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് ഉത്ഘാടനം ചെയ്തു.
തുടർന്ന് ഡയറക്ടർ കുട്ടികൾക്ക് ലഹരി വിരുദ്ധ ദീപം തെളിച്ച് നൽകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാനാധ്യാപിക മിനി എം. അധ്യക്ഷത വഹിച്ചു. ചേർത്തല എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ കലേഷ് കെ. ടി. ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
അതിരൂപത പ്രസിഡണ്ട് സാജു തോമസ്, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺകുമാർ പി. എച്ച്., മേഖല ഓർഗനൈസർ സിസ്റ്റർ ലൈനി തോമസ്, എബിൻ ഡോളിച്ചൻ, സിമി ജേക്കബ്, സെബിൻ സോണി എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ പോസ്റ്റർ രചനാമത്സരം നടത്തി. സിനി തോമസ്, സിസി സിറിയക്, റിയ ജോസഫ്, നോയൽ ജോസ്, അനോഷ് ജോർജ്, ജോഷ്വാ സാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.