International

വത്തിക്കാന്‍ മ്യൂസിയങ്ങള്‍ക്കു വനിതാ ഡയറക്ടര്‍

sathyadeepam

വത്തിക്കാന്‍ മ്യൂസിയങ്ങളുടെ ഡയറക്ടറായി ബാര്‍ബരാ ജത്തായെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അടുത്ത ആറു മാസം അവര്‍ നിലവിലുള്ള ഡയറക്ടര്‍ അന്‍റോണിയോ പൗലുച്ചിയുടെ കൂടെ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യും. തുടര്‍ന്ന് ഡയറക്ടറായി പൂര്‍ണ ചുമതല ഏല്‍ക്കാന്‍ കഴിയും വിധമാണ് നിയമനം. ഇപ്പോള്‍ വത്തിക്കാന്‍ ലൈബ്രറിയുടെ പ്രിന്‍റ്സ് ക്യാബിനെറ്റിന്‍റെ ചുമതല വഹിച്ചു വരികയാണ് ബാര്‍ബര. കലാചരിത്രത്തില്‍ ഉന്നതപഠനവും നിരവധി ഗവേഷണങ്ങളും നടത്തിയിട്ടുള്ള ഇറ്റലിക്കാരിയായ ബാര്‍ബര വിദേശ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 54 കാരിയായ അവര്‍ 2010 ലാണ് വത്തിക്കാന്‍ ലൈബ്രറിയില്‍ ജോലി സ്വീകരിച്ചത്.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും