International

മെക്സിക്കോയില്‍ വൈദികന്‍ കൊല്ലപ്പെട്ട നിലയില്‍

Sathyadeepam

മെക്സിക്കോയില്‍ ഈ മാസമാദ്യം കാണാതായ കത്തോലിക്കാ പുരോഹിതനെ കൊല്ലപ്പെ ട്ട നിലയില്‍ കണ്ടെത്തി. വടക്കന്‍ മെക്സിക്കോയില്‍ ഇടവക വികാരിയായി സേവനം ചെയ്യു കയായിരുന്ന 42 കാരനായ ഫാ. ജോവാക്കിം ഹെര്‍ണാണ്ടെസ് ആണു കൊല്ലപ്പെട്ടത്. വൈദികമന്ദിരത്തില്‍ നിന്നാണ് അദ്ദേഹത്തെ കാണാതായത്. കാറും വിലപിടിപ്പുള്ള മറ്റു വസ്തുക്ക ളും സഹിതം അദ്ദേഹത്തെ തട്ടിക്കൊണ്ടു പോ കുകയായിരുന്നെന്ന് സാഹചര്യത്തെളിവുകളില്‍ നിന്നു നേരത്തെ മനസ്സിലായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചു. മയക്കുമരുന്നു വ്യാപാരത്തിന് അനുബന്ധമായി നടക്കുന്ന തട്ടിക്കൊ ണ്ടുപോകലുകളും കൊലപാതകങ്ങളും മെ ക്സിക്കോയില്‍ വ്യാപകമാണ്. കത്തോലിക്കാ പുരോഹിതന്മാരും ഇതിന് ഇരകളാക്കപ്പെടുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 16 പുരോഹിതന്മാരാണ് മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്തംബറില്‍ മൂന്നു പുരോഹിതന്മാരെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്