International

ബെനഡിക്ട് പാപ്പായുടെ പൗരോഹിത്യവാര്‍ഷികം ആഘോഷിച്ചു

sathyadeepam

വിരമിച്ച പാപ്പ ബെനഡിക്ട് പതിനാറാമന്‍റെ 65-ാമതു പൗരോഹിത്യ വാര്‍ഷികം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും കാര്‍ഡിനല്‍മാരുടെയും സാന്നിദ്ധ്യത്തില്‍ ആഘോഷിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അദ്ദേഹം പ്രത്യേകമായ വിധത്തില്‍ നന്ദി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നന്മ തന്നെ സ്പര്‍ശിച്ചു വരുന്നതായും അതിലാണു താന്‍ സംരക്ഷണം കണ്ടെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2013-ല്‍ വിരമിച്ചതിനുശേഷം അപൂര്‍വമായി മാത്രമേ ബെനഡിക്ട് പാപ്പ പൊതുവേദികളില്‍ വന്നിട്ടുള്ളൂ. ഒരു പൊതുവേദിയില്‍ ഇപ്രകാരം പ്രസംഗിക്കുന്നതാകട്ടെ രണ്ടാമത്തെ തവണയും. കഴിഞ്ഞ വര്‍ഷം ക്രാക്കോ യൂണിവേഴ്സിറ്റി നല്‍കിയ ഡോക്ടര്‍ ബിരുദം സ്വീകരിച്ചുകൊണ്ട് ഗണ്ടോള്‍ഫോ കൊട്ടാരത്തിലായിരുന്നു വിശ്രമജീവിതത്തിലെ ആദ്യത്തെ പൊതുവായ പ്രഭാഷണം.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്