International

ബധിരദമ്പതികളുടെ വിവാഹം മാര്‍പാപ്പ ആശീര്‍വദിച്ചു

sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പ വിവാഹങ്ങള്‍ ആശീര്‍വദിക്കുക തീരെ പതിവില്ല. എങ്കിലും പതിവു തെറ്റിച്ചുകൊണ്ട് തന്‍റെ താമസസ്ഥലത്തെ ചാപ്പലില്‍ ഒരു വിവാഹം ആശീര്‍വദിക്കാന്‍ പാപ്പ തയ്യാറായി. ബധിരരായ തിയോഡോറോ, പൗളിന എന്നിവരുടെ വിവാഹമാണ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നത്. പൗളിന ഒരു വത്തിക്കാന്‍ ജീവനക്കാരന്‍റെ മകള്‍ കൂടിയാണ്. താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ മാര്‍പാപ്പ അനുദിനദിവ്യബലി അര്‍പ്പിക്കാറുണ്ടെങ്കിലും ഇതുവരെ ഈ ചാപ്പല്‍ ഒരു വിവാഹത്തിനു വേദിയായിരുന്നില്ല.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍