International

ജീവാപായസാദ്ധ്യതകള്‍ക്കു നടുവില്‍ കുട്ടികള്‍ക്കാശ്വാസമായി ബൈബിള്‍ സ്കൂള്‍

sathyadeepam

സിറിയയിലെ ആലെപ്പോയിലെ കുട്ടികളുടെ ജീവിതം തികച്ചും ദുഷ്കരമാണ്. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന നഗരത്തില്‍ ഏതു നിമിഷവും ഭീകരാക്രമണം മൂലമുളള മരണം സംഭവിക്കാം. ഈ സാഹചര്യത്തിലും നഗരത്തിലെ 350 ഓ ളം വരുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നത് ബൈബിള്‍ സ്കൂളാണ്. "സ്വര്‍ ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍" എന്ന ആപ്തവാക്യത്തിനു കീഴില്‍ സമ്മേളിക്കു ന്ന ബൈബിള്‍ സ്കൂള്‍, ഭീകരവാദികളുടെ മാനസാന്തരത്തിനുവേണ്ടിയും രാഷ്ട്രത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. 3 മുതല്‍ 15 വരെ വയസ്സുള്ള കത്തോലിക്കരും ഓര്‍ത്തഡോക്സുകാരുമായ കുട്ടികളാണ് ബൈബിള്‍ സ്കൂളില്‍ വരുന്നത്. ആലെപ്പോ കത്തോലിക്ക ഇടവക ഈ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ നടത്തുന്നത് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ സഹായത്തോടെയാണ്. മധ്യപൂര്‍വദേശത്തെ ക്രൈസ്തവവിശ്വാസികള്‍ നേരിടുന്ന ദുരിതങ്ങളെ കുറിച്ച് പാശ്ചാത്യരാജ്യങ്ങളി ലെ ക്രൈസ്തവരെ ബോധവത്കരിക്കാനും ഈ സ്കൂളുകള്‍ ക്കായുള്ള ധനസമാഹരണ പ്ര വര്‍ത്തനങ്ങള്‍ സഹായകരമാകുന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്