International

കൂട്ടക്കൊലകള്‍ക്കെതിരെ ഫിലിപ്പീന്‍സ് സഭ

Sathyadeepam

മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിന്‍റെ പേരില്‍ ഫിലിപ്പീന്‍സിലെ സര്‍ക്കാര്‍ നടത്തുന്ന കൂട്ടക്കൊലകളെ ഒരിക്കലും അംഗീകരിക്കരുതെന്നു ഫിലിപ്പീന്‍സ് ജനതയോടു കത്തോലിക്കാ മെത്രാന്‍ സംഘം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്‍റ് ദ്യുതെര്‍ത്തെ അധികാരമേറ്റ ശേഷം മയക്കുമരുന്ന കച്ചവടക്കാരെ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചു കൊന്നൊടുക്കുകയാണെന്നാണ് ആരോപണം. ആഗസ്റ്റ് രണ്ടാം വാരത്തില്‍ മാത്രം 70 പേരെയാണ് പോലീസ് വെടിവച്ചു കൊന്നത്. ഒരു ദിവസം 32 പേരെ കൊന്നു. ഇതിന്‍റെ പേരില്‍ പോലീസിനെ അഭിനന്ദിച്ച പ്രസിഡന്‍റ്  ഇങ്ങനെ എന്നും ചെയ്യാനാകുമെങ്കില്‍ ഫിലിപ്പീന്‍സ് അതിവേഗം മയക്കുമരുന്നിന്‍റെ പിടിയില്‍ നിന്നു മുക്തമാകുമെന്നു പ്രസ്താവിച്ചു. പ്രസിഡന്‍റെ വാക്കുകളെയും പ്രവൃത്തികളെയും നിശിതമായി വിമര്‍ശിക്കുകയാണ് ഫിലിപ്പീന്‍സിലെ കത്തോലിക്കാ സഭ.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം