International

യുവജനപ്രതിനിധികള്‍ റോമില്‍ സമ്മേളിച്ചു

Sathyadeepam

ലോകമെങ്ങുമുള്ള കത്തോലിക്കായുവജനങ്ങളെ പ്രതിനിധീകരിക്കുന്ന 250 ഓളം യുവജനങ്ങളെ റോമില്‍ വിളിച്ചു ചേര്‍ത്തു. 2018-ല്‍ യുവജനങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന മെത്രാന്‍ സിനഡിലുയര്‍ന്ന നിര്‍ദേശങ്ങള്‍ രൂപതകളില്‍ നടപ്പാക്കുന്നതിനെ കുറിച്ചാണ് ഈ യോഗം ചര്‍ച്ച ചെയ്യുന്നത്. സിനഡിന്‍റെ വെളിച്ചത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച "ക്രിസ്തു ജീവിക്കുന്നു" എന്ന പ്രബോധനവും ചര്‍ച്ചാവിഷയമാകുന്നുണ്ട്. അല്മായ-കുടുംബ കാര്യാലയമാണ് സമ്മേളനം സംഘടിപ്പിച്ചത്. സിനഡോടു കൂടി യുവജനങ്ങ ളെക്കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിക്കാതെ അതിനു തുടര്‍ച്ചയേകുന്നതില്‍ സമ്മേളനപ്രതിനിധികള്‍ സന്തോഷം പ്രകടിപ്പിച്ചു. 18 നും 29 നും ഇടയ്ക്കു പ്രായമുള്ളവരാണ് സമ്മേളനത്തിനെത്തിയിരുന്നത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്