International

യുദ്ധത്തിനെതിരെ ചാക്രികലേഖനത്തില്‍ കര്‍ക്കശമായ പരാമര്‍ശങ്ങള്‍

Sathyadeepam

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ പ്രമേയം നിര്‍മ്മിതബുദ്ധിയാണെങ്കിലും യുദ്ധത്തിനെതിരായ ശക്തമായ അഭിപ്രായപ്രകടനം നടത്താന്‍ പാപ്പ അതില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

ലോകത്തെ സ്ഥിരമായി യുദ്ധക്കൊതിയുടെ അന്തരീക്ഷത്തി ലാക്കുന്നതിന്റെ അപകടത്തിനെതിരെ പാപ്പ മുന്നറിയിപ്പു നല്‍കുന്നു. ശീതയുദ്ധകാലത്തേക്കാള്‍ ഭീഷണമാണ് ഈ സ്ഥിതിയെന്നും പാപ്പ വ്യക്തമാക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, സമാധാനം എന്നത് അന്താരാഷ്ട്രക്രമത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുള്ളതാണെന്നു ചാക്രികലേഖനം മാഞ്ഞിഫിക്കാ ഹുമാനിത്തിസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇപ്പോള്‍, അന്തര്‍ദേശീയ രാഷ്ട്രീയത്തിന്റെ ഒരുപകരണമായി യുദ്ധത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്.

യുദ്ധത്തിന്റെ ഉപയോഗ ത്തെ പരിമിതപ്പെടുത്തിയ ധാര്‍മ്മികതത്വങ്ങള്‍ ഒലിച്ചു പോയിരിക്കുന്നു. നീതിയുദ്ധം എന്ന സങ്കല്‍പ്പത്തെ ഏതു തരം യുദ്ധത്തെയും ന്യായീകരിക്കുന്നതിനായി ഉപയോഗി ക്കുകയാണെന്നു പാപ്പ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ ഈ സങ്കല്‍പം ഇന്നു കാലഹരണപ്പെട്ടിരിക്കുന്നു വെന്നും പാപ്പ വ്യക്തമാക്കി.

വിശുദ്ധ ഇന്നസെന്റ് ഒന്നാമന്‍  (417)  : ജൂലൈ 27

വിശുദ്ധ അന്നയും ജോവാക്കിമും : ജൂലൈ 26

വിയോജിപ്പുകളെ തെരുവില്‍ നേരിട്ട ഭരണകൂടത്തിന് തിരിച്ചടി: കെസിഎഫ്

സഭാപ്രസംഗകൻ - Chap.3 [1of2]

🧠 ഡാർവിനും ശാസ്ത്രലോകവും: 'ഇന്റലക്ച്വലി ഫുൾഫിൽഡ്' ആയ ദൈവനിഷേധമോ?