International

വത്തിക്കാന്‍ സിറ്റിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Sathyadeepam

വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ പരിധിയില്‍ മാസ്‌ക് ധരിക്കുക നിര്‍ബന്ധമാക്കി. സിറ്റി ഭരണകൂടത്തിന്റെ സെക്രട്ടറി ജനറല്‍ ബിഷപ് ഫെര്‍ണാണ്ടോ വെര്‍ഗെസ് ഇതു വ്യക്തമാക്കിക്കൊണ്ട് എല്ലാ വത്തിക്കാന്‍ കാര്യാലയങ്ങളുടെയും മേധാവികള്‍ക്കു കത്തയച്ചു. വത്തിക്കാന്‍ സിറ്റി അതിര്‍ത്തികള്‍ക്കു പുറത്ത് റോമാ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വത്തിക്കാന്‍ ഓഫീസുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 ഡോളര്‍ വരെ പിഴ ചുമത്തുന്ന നിയമം സിവില്‍ ഭരണകൂടം റോമില്‍ നടപ്പാക്കിയിരുന്നു. ഇതിനോടു ചേര്‍ന്നു കൊണ്ടാണ് വത്തിക്കാന്‍ സിറ്റിയും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
ഒക്‌ടോബര്‍ ആദ്യവാരത്തില്‍ ദക്ഷിണ ഇറ്റലിയില്‍ ബിഷപ് ജോവാന്നി ഡി അലൈസ് കോവിഡ് മൂലം മരണമടഞ്ഞിരുന്നു. കോവിഡ് മൂലം മരണമടയുന്ന പതിനാലാമത്തെ കത്തോലിക്കാ മെത്രാനാണ് 72 കാരനായിരുന്ന ബിഷപ് ഡി അലൈസ്.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)