International

വത്തിക്കാന്‍ വാനനിരീക്ഷണാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം

Sathyadeepam

കോവിഡ് മൂലം പ്രവര്‍ത്തനം നിറുത്തു വച്ചിരുന്ന ഒരു മാസ ത്തെ വേനല്‍ക്കാല പരിശീലനപരിപാടി വത്തിക്കാന്റെ വാനനിരീക്ഷണാലയം അടുത്ത ജൂണില്‍ പുനഃരാരംഭിക്കുമെന്നു അധികാരികള്‍ അറിയിച്ചു. ജ്യോതിശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ ക്കും വാനനിരീക്ഷണാലയത്തിന്റെ മികച്ച സൗകര്യങ്ങള്‍ ഇതോ ടെ ഉപയോഗപ്പെടുത്താനാകും. മാര്‍പാപ്പമാരുടെ വേനല്‍ക്കാലവസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തിലാണ് വാനനിരീക്ഷണാലയവും സ്ഥിതി ചെയ്യുന്നത്. 1986 ലാണ് അന്നത്തെ ഡയറക്ടര്‍ ഫാ. ജോര്‍ജ് കോയിന്‍ ഇവിടത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ചു സമ്മര്‍ സ്‌കൂള്‍ എന്ന ആശയം ആവിഷ്‌കരിച്ചു നടപ്പാക്കിയത്.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)