വത്തിക്കാന്‍ ബാങ്കിന് 2024 ല്‍ ഉണ്ടായ ലാഭം 3.28 കോടി യൂറോ. 2023 ല്‍ ഇത് 3.06 കോടി യൂറോ ആയിരുന്നു. അതിനേക്കാള്‍ 7% വര്‍ധനവുണ്ടായെന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് പുറപ്പെടുവിച്ച പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
1942 ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വര്‍ക് ഓഫ് റിലീജിയനാണ് വത്തിക്കാന്‍ ബാങ്ക് എന്ന പേരില്‍ അറിയപ്പെടുന്നത്.
നൂറിനു അല്‍പം മുകളില്‍ മാത്രമാണ് ഇതിലെ ജീവന ക്കാരുടെ എണ്ണം. കര്‍ക്കശമായ ചിലവു ചുരുക്കലാണ് ലാഭവര്‍ധനവിനു കാരണമായതെന്നു റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
ബാങ്കിന്റെ ആസ്തി 73.19 കോടി യൂറോ ആയി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് അറിയിക്കുന്നു.