
ക്ഷമയും പരസ്പര വിശ്വാസവുമാണ് കത്തോലിക്ക സഭയിലെ ഐക്യം വളര്‍ത്തുന്നത്. യേശു നമ്മെ വിശ്വസിക്കുന്നതു പോലെ അവന്റെ നാമത്തില്‍ നമുക്കും പരസ്പരം വിശ്വസിക്കാം.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും അതുപോലെ അനേകം രക്തസാക്ഷികളുടെയും രക്തംകൊണ്ട് ഫലദായകമായതാണ് നമ്മുടെ സഭ.
ഇന്നും സ്വന്തം ജീവന്‍ ബലി കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ ധൈര്യവും ഔദാര്യവും സുവിശേഷത്തില്‍ നിന്നും ലഭിച്ച ക്രൈസ്തവര്‍ ലോകത്തിലുടനീളമുണ്ട്.
പൊതുവായ ഈ ത്യാഗം ക്രൈസ്തവ സഭകള്‍ക്കിടയില്‍ ഗാഢവും അദൃശ്യവുമായ ഐക്യം സൃഷ്ടിക്കുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതുപോലെ രക്തത്തിന്റെ സഭൈക്യമാണിത്.
പാപ്പാസ്ഥാനത്തെ എന്റെ സേവനം ഐക്യത്തിനുള്ള സേവനമായിരിക്കും. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ രക്തം കൊണ്ട് സ്ഥാപിതമായ റോമിലെ സഭ എല്ലാ സഭകള്‍ക്കുമിടയില്‍ ഐക്യം വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ്.
(ജൂണ്‍ 29 ന് വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാള്‍ ദിനത്തില്‍ 54 പുതിയ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് പാലിയം നല്‍കുന്ന ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്നും)