International

വത്തിക്കാന്‍ അംഗീകൃത മെത്രാന്‍ ചൈനയില്‍ അഭിഷിക്തനായി

Sathyadeepam

ചൈനയിലെ ബീജിംഗ് അതിരൂപത യുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാ നായി ഫാ. മാത്യു സെന്‍ സൂബിന്‍ അഭിഷിക്തനായി.

മെത്രാന്‍ നിയമനങ്ങളെ സംബന്ധിച്ച് ചൈനയും വത്തിക്കാനും തമ്മിലുണ്ടാക്കിയ 2018 ലെ താല്‍ക്കാലിക ധാരണ കഴിഞ്ഞ മാസം പുതുക്കിയ ശേഷം നടക്കുന്ന ആദ്യത്തെ മെത്രാന്‍ നിയമനം ആണിത്.

ബീജിംഗ് ബിഷപ്പിനൊപ്പം മറ്റ് നാല് മെത്രാന്മാരും 150 ഓളം വൈദികരും അഭിഷേക ചടങ്ങില്‍ പങ്കെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ചൈന-വത്തിക്കാന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ പുതിയ മെത്രാനെ നിയമിച്ചിരിക്കുന്നത്.

54 കാരനായ പുതിയ മെത്രാന്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. രൂപത സെമിനാരിയുടെ വൈസ് റെക്ടറും രൂപത ചാന്‍സലറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബീജിംഗ് രൂപതയില്‍ ഒരു ലക്ഷം വിശ്വാസികളും 80 വൈദികരും 40 ഇടവകകളുമാണ് ഉള്ളത്.

2018-ല്‍ ചൈന- വത്തിക്കാന്‍ ധാരണ ഉണ്ടാക്കിയതിനുശേഷം ഇതുവരെ 10 മെത്രാന്മാര്‍ നിയമിതരായിട്ടുണ്ട്.

കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8

മനപ്പൊരുത്തം നോക്കിയാലോ

തകിടം മറിയുന്ന പ്ലാനുകൾ

വിശുദ്ധ അംബ്രോസ് (339-397) - ഡിസംബര്‍ 7

തയ്യല്‍ മിത്രാ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു