
ഖസാക്കിസ്ഥാനിലെ അസ്താനയില്‍ സെപ്റ്റംബര്‍ 17, 18 തീയതികളില്‍ നടന്ന മദാന്തര സമ്മേളനത്തില്‍ വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുത്തു. ചൈന, റഷ്യ, മധ്യപൂര്‍വ രാജ്യങ്ങളില്‍ നിന്നുള്ള മത നേതാക്കള്‍ സമ്മേളനത്തിന് എത്തിയിരുന്നു.
ഖസാക്കിസ്ഥാന്‍ ഭരണകൂടമാണ് ഈ സമ്മേളനം വിളിച്ചുകൂട്ടിയത്. ലിയോ മാര്‍പാപ്പ അധികാരത്തിലെത്തിയതിനുശേഷം നടക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട മതാന്തര സമ്മേളനമാണ് ഇത്.
മതാന്തര സംഭാഷണ കാര്യാലയത്തിന്റെ പുതിയ അധ്യക്ഷന്‍ കാര്‍ഡിനല്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ആണ് ഈ സമ്മേളനത്തിനുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത്. കാര്‍ഡിനല്‍ അവിടെ മുഖ്യപ്രഭാഷണവും നടത്തി.