International

വത്തിക്കാനില്‍ സുപ്രധാന നിയമനങ്ങള്‍

Sathyadeepam

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറിയേറ്റില്‍, ആഭ്യന്തരകാര്യ വിഭാഗം തലവനായി, ഇറ്റലിയിലെ ബെര്‍ഗമോയില്‍ നിന്നുള്ള ആര്‍ച്ചുബിഷപ്പ് പൗളോ റുദെല്ലിയെ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. കൊളംബിയയിലെ അപ്പസ്‌തോലിക സ്ഥാനപതിയായി സേവനം ചെയ്തു വരികയായിരുന്നു ആര്‍ച്ചുബിഷപ്പ് പൗളോ.

അടുത്ത ജൂലൈ മാസം അന്‍പത്തിയാറു വയസു പൂര്‍ത്തിയാക്കുന്ന ആര്‍ച്ചുബിഷപ്പ്, 1995 ലാണ് വൈദികനായി അഭിഷിക്തനായത്. 2019 ല്‍ മെത്രാനായി. 2023 മുതല്‍ കൊളംബിയയില്‍ നൂണ്‍ഷ്യോയായി സേവനം ചെയ്യുകയായിരുന്നു.

പൊന്തിഫിക്കല്‍ ഭവനത്തിന്റെ പ്രീഫെക്റ്റായി, ഇറ്റലിയുടെയും, സാന്‍ മറീനോയുടെയും നൂണ്‍ഷ്യോയാ യിരുന്ന ആര്‍ച്ചുബിഷപ്പ് പെറ്റാര്‍ രാജിച്ചിനെ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. പാപ്പായുടെ കൂടിക്കാഴ്ചകള്‍, ദൈനംദിന പരിപാടികള്‍ എന്നിവ സജ്ജീകരിക്കേണ്ടത് പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഉത്തരവാദിത്വമാണ്.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറിയേറ്റില്‍, ആഭ്യന്തരകാര്യ വിഭാഗം തലവനായി ഇതുവരെ സേവനം അനുഷ്ഠിച്ചിരുന്ന, ആര്‍ച്ചുബിഷപ്പ് എഡ്ഗാര്‍ പേഞ്ഞ പാറയെ, ഇറ്റലിയുടെയും, സാന്‍ മറീനോയുടെയും നൂണ്‍ഷ്യോയായി ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. വെനെസ്വേലക്കാരനായ ആര്‍ച്ചുബിഷപ്പിനെ, 2018-ല്‍ ഫ്രാന്‍സിസ് പാപ്പയാണ്, ആഭ്യന്തരകാര്യവിഭാഗം തലവനായി നിയമിച്ചത്.

വിശുദ്ധ സെഫിറീനസ്  (217) : ആഗസ്റ്റ് 26

പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയുടെ പൈതൃകത്തെ ആദരിച്ച്, സുൽത്താൻപേട്ട് രൂപത

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

വിശുദ്ധ ളൂയി ഒമ്പതാമന്‍  (1214-1270) : ആഗസ്റ്റ് 25

സാമുവൽ - Chap 03 [1 of 2]