International

വത്തിക്കാന്‍ വക്താക്കള്‍ സ്ഥാനമൊഴിഞ്ഞു

Sathyadeepam

വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറും വക്താവുമായിരുന്ന ഗ്രെഗ് ബര്‍ക്, ഉപവക്താവ് പലോമ ഗാര്‍സിയ എന്നിവര്‍ രാജി വച്ചു. 2016 ആഗസ്റ്റിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അല്മായ മാധ്യമപ്രവര്‍ത്തകരായ ഇവരെ വത്തിക്കാന്‍ പ്രസ് ഓഫീസിന്‍റെ മേധാവികളായി നിയോഗിച്ചത്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയാണ് പലോമ. വത്തിക്കാന്‍ മാധ്യമവിഭാഗത്തില്‍ തുടരുന്ന പരിഷ്കരണ നടപടികളുടെ ഭാഗമാണ് ഇവരുടെ സ്ഥാനമൊഴിയലെന്നു കരുതപ്പെടുന്നു. വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും വത്തിക്കാന്‍ റേഡിയോ മുന്‍ ഡെപ്യൂട്ടി ചീഫ് എഡിറ്ററുമായ അലെസാന്ദ്രോ ഗിസോറ്റിയായിരിക്കും താത്കാലികമായി വത്തിക്കാന്‍ വക്താവിന്‍റെ ചുമതല വഹിക്കുക.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ആന്‍ഡ്രിയ ടോര്‍ണിയെല്ലിയെ വത്തിക്കാന്‍ മുഖപത്രത്തിന്‍റെ എഡിറ്റോറിയല്‍ ഡയറക്ടറായി ഡിസംബര്‍ ആദ്യവാരത്തില്‍ മാര്‍പാപ്പ നിയമിച്ചിരുന്നു. മാധ്യമവിഭാഗം തലവനായി അല്മായനായ പൗലോ റുഫിനി ജൂലൈയില്‍ ചുമതലയേറ്റതിന്‍റെ തുടര്‍ച്ചയായിരുന്നു ഇത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്