International

വത്തിക്കാന്‍ ചൈനയ്ക്ക് 7 ലക്ഷം മുഖാവരണങ്ങള്‍ നല്‍കി

Sathyadeepam

കൊറോണാ വൈറസ് പകര്‍ച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്ന ചൈനയിലേയ്ക്കു വത്തിക്കാന്‍ ഏഴു ലക്ഷം മുഖാവരണങ്ങള്‍ അയച്ചു കൊടുത്തു. നാനൂറിലധികം പേര്‍ ഇതിനകം വൈറസ് ബാധ മൂലം മരിച്ച ചൈനയില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. രോഗബാധയുണ്ടായ ഹുബെയ്, ഷെജിയാംഗ്, ഫുജിയാന്‍ പ്രവിശ്യകളിലേയ്ക്കാണ് ഈ മുഖാവരണങ്ങള്‍ എത്തുകയെന്നു പേപ്പല്‍ ഉപവിപ്രവര്‍ത്തന കാര്യാലയം അറിയിച്ചു. ചൈനയില്‍ മുഖാവരണങ്ങളുടെ ലഭ്യത തീരെ കുറഞ്ഞ സാഹചര്യത്തിലാണ് വത്തിക്കാന്‍റെ നടപടി. മുഖാവരണങ്ങള്‍ വത്തിക്കാന്‍ നല്‍കിയ കാര്യം ചൈനയുടെ ഔദ്യോഗിക മാധ്യമത്തിലാണു വാര്‍ത്തയായത്. വത്തിക്കാന്‍ ഇതിനെ കുറിച്ചു പത്രക്കുറിപ്പ് ഇറക്കിയിരുന്നില്ല. സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണാ വൈറസ് ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്