International

വത്തിക്കാന്‍ സാമ്പത്തിക കാര്യാലയം സെക്രട്ടറിയെ മാറ്റി

Sathyadeepam

വത്തിക്കാന്‍ സാമ്പത്തിക കാര്യാലയം ജനറല്‍ സെക്രട്ടറിയായി 2014 മുതല്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന ആര്‍ച്ചുബിഷപ് ആല്‍ഫ്രെഡ് സ്യൂറെബിനെ ദക്ഷിണ കൊറിയയിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിച്ചു. മംഗോളിയായിലെ സ്ഥാനപതിയായും അദ്ദേഹം പ്രവര്‍ത്തിക്കും. മാള്‍ട്ടായാണ് ആര്‍ച്ചുബിഷപ് സ്യൂറെബിന്‍റെ മാതൃരാജ്യം. ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയതു മുതല്‍ അദ്ദേഹത്തിന്‍റെ അടുത്ത സഹകാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗം തലവനായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ആര്‍ച്ചുബിഷപ് ജോസ് അവെലിനോയെയും തദ്സ്ഥാനത്തു നിന്നു നീക്കി. പുതിയ ഉത്തരവാദിത്വം നല്‍കിയിട്ടില്ല. കാനഡ സ്വദേശിയാണ് അദ്ദേഹം.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്